കോപ്പയിൽ നെയ്മറില്ല, കാസമിറോയും പുറത്ത്; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
text_fieldsകോപ്പ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം നെയ്മർ ഉൾപ്പെടെ പല പ്രമുഖ താരങ്ങളും ടീമിലിടം നേടിയില്ല. പരിക്കിൽ നിന്നും പൂർണമായും മോചിതനാവാത്ത നെയ്മറിനെ ഉൾപ്പെടുത്തിയില്ല.
അതേസമയം, മോശം ഫോമിലുള്ള കാസമിറോയെയും റിച്ചാർലിസണെയും ഒഴിവാക്കി. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, മിലിറ്റാവോ , റഫീഞ്ഞോ, മാർട്ടിനല്ലീ, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ട്. യുവ സ്ട്രൈക്കർ എൻട്രിക്ക് ടീമിലിടം നേടി. ജൂൺ 20 ന് യു.എസിലാണ് ടൂർണമന്റെ് ആരംഭിക്കുന്നത്.
ടീം
ഗോൾകീപ്പർമാർ: അലിസൺ, ബെൻ്റോ, എഡേഴ്സൺ.
പ്രതിരോധം: ഡാനിലോ, യാൻ കൂട്ടോ, ഗിൽഹെർമെ അറാന, വെൻഡൽ, ബെറാൾഡോ, എഡർ മിലിറ്റോ,ഗബ്രിയേൽ മഗൽഹെസ്, മാർക്വിനോസ്.
മധ്യനിര: ആൻഡ്രിയാസ് പെരേര, ബ്രൂണോ ഗ്വിമാരേസ്, ഡഗ്ലസ് ലൂയിസ്, ജോവോ ഗോമസ്, ലൂക്കാസ് പാക്വെറ്റ.
മുന്നേറ്റനിര: എൻട്രിക്ക്, ഇവനിൽസൺ, ഗബ്രിയേൽ മാർട്ടിനെല്ലി, റാഫിഞ്ഞ, റോഡ്രിഗോ, സാവിഞ്ഞോ, വിനിഷ്യസ് ജൂനിയർ

