Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റൊ​ണാ​ൾ​ഡീ​ന്യോയും ഫെ​ർ​ണാ​ണ്ടീ​ന്യോ​യും മിന്നി; ഇന്ത്യൻ ഓൾ സ്റ്റാർസിനെ തോൽപിച്ച് ബ്രസീൽ ലെ​ജ​ൻ​ഡ്സ്

text_fields
bookmark_border
റൊ​ണാ​ൾ​ഡീ​ന്യോയും ഫെ​ർ​ണാ​ണ്ടീ​ന്യോ​യും മിന്നി; ഇന്ത്യൻ ഓൾ സ്റ്റാർസിനെ തോൽപിച്ച് ബ്രസീൽ ലെ​ജ​ൻ​ഡ്സ്
cancel
camera_alt

കൊ​ച്ചി​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഓ​ൾ​സ്റ്റാ​ർ-​ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്സ് മ​ത്സ​ര​ത്തി​ൽ റൊ​ണാ​ൾ​ഡീ​ന്യോ​യു​ടെ മു​ന്നേ​റ്റം

കൊ​ച്ചി: പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​ന്ത്യ​ൻ ടീം ​പ​ര​മാ​വ​ധി നോ​ക്കി, എ​ന്നാ​ൽ മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ലി​നു മു​ന്നി​ൽ അ​ത​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. മൂ​ന്നി​നു പ​ക​രം നാ​ലാ​യി തി​രി​ച്ച​ടി​ച്ച്, എ​തി​രാ​ളി​ക​ൾ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ പ​ച്ച​പ്പു​ൽ മൈ​താ​ന​ത്ത് സ്വ​ന്തം സാം​ബാ നൃ​ത്ത​മാ​ടി. ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡീ​ന്യോ​യു​ടെ പെ​നാ​ൽ​റ്റി ഗോ​ളും ഡി​ഫ​ൻ​സി​വ് മി​ഡ്ഫീ​ൽ​ഡ​റാ​യി ഒ​രു​കാ​ല​ത്ത് കാ​ൽ​നി​റ​ഞ്ഞ ഫെ​ർ​ണാ​ണ്ടീ​ന്യോ​യു​ടെ ഹാ​ട്രി​ക്കും ബ്ര​സീ​ലി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​നം സി.​കെ. വി​നീ​തി​ന്റെ ഇ​ര​ട്ട ഗോ​ൾ ഇ​ന്ത്യ​ക്ക് ആ​വേ​ശ​മാ​യി.

പ​തി​ഞ്ഞ താ​ള​ത്തി​ലാ​ണ് ക​ളി തു​ട​ങ്ങി​യ​തെ​ങ്കി​ലും 14ാം മി​നി​റ്റി​ൽ എ​തി​രാ​ളി​ക​ളു​ടെ നെ​ഞ്ചു​തു​ള​ച്ച് വി​നീ​തി​ന്റെ ഗം​ഭീ​ര​മാ​യൊ​രു ഗോ​ൾ. ലോ​ക ഫു​ട്ബാ​ളി​ലെ ഒ​രു​കാ​ല​ത്തെ കി​രീ​ടം വെ​ച്ച രാ​ജാ​ക്ക​ന്മാ​ർ​ക്ക് അ​ന്നേ​രം നോ​ക്കി​നി​ൽ​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ക​ളി​തു​ട​ങ്ങി മി​നി​റ്റി​ക​ൾ​ക്ക​കം​ത​ന്നെ തൊ​ടു​ത്തു​വി​ട്ട ‘ന​മ്മ പ​യ്യ​ൻ’ വി​നീ​തി​ന്റെ ഗോ​ൾ ഗാ​ല​റി​യെ ഒ​ന്നാ​കെ ആ​വേ​ശ​ത്തി​ലാ​ഴ്‌​ത്തി. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​ത്തി​ന് റൊ​ണാ​ൾ​ഡീ​ന്യോ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ന​ൽ​കി​യ തി​രി​ച്ച​ടി ഗോ​ളു വ​രെ​യെ ആ​യു​സ്സു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​തി​രാ​ളി​ക​ൾ ഒ​ന്നി​ൽ തു​ട​ങ്ങി ഗോ​ള​ടി മൂ​ന്നി​ലാ​ണ് കൊ​ണ്ടു നി​ർ​ത്തി​യ​ത്. അ​തും അ​ഞ്ചു മി​നി​റ്റി​ൽ മൂ​ന്ന് ഗോ​ളു​ക​ൾ. തു​ട​ർ​ച്ച​യാ​യി ഇ​ന്ത്യ​ൻ വ​ല കു​ലു​ക്കി​യ​പ്പോ​ൾ ഗാ​ല​റി​യി​ലെ ബ്ര​സീ​ൽ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​വും ഉ​ച്ച​സ്ഥാ​യി​യി​ലാ​യി.

21ാം മി​നി​റ്റി​ലാ​ണ് പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ റൊ​ണാ​ൾ​ഡീ​ന്യോ തി​രി​ച്ച​ടി​ച്ച​ത്. പി​ന്നാ​ലെ 24, 28 മി​നി​റ്റു​ക​ളി​ൽ ഫെ​ർ​ണാ​ണ്ടീ​ന്യോ​യും ഇ​ന്ത്യ​ൻ വ​ല​കു​ലു​ക്കി.

ഇ​ട​വേ​ള ക​ഴി​ഞ്ഞ് ര​ണ്ടാം മി​നി​റ്റി​ൽ (32) വീ​ണ്ടും ഫെ​ർ​ണാ​ണ്ടീ​ന്യോ​യു​ടെ ഗോ​ൾ വീ​ണ്ടു​മെ​ത്തി. ഇ​തോ​ടെ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​ഘോ​ഷ​രാ​വാ​യി. എ​ന്നാ​ൽ, വി​ട്ടു​കൊ​ടു​ക്കാ​തി​രി​ക്കാ​ൻ അ​വ​സാ​ന ശ്വാ​സം വ​രെ ഇ​ന്ത്യ പൊ​രു​തി. 54ാം മി​നി​റ്റി​ൽ വീ​ണ്ടും വി​നീ​തി​ന്റെ മാ​ജി​ക് ഗോ​ൾ. 60ാം മി​നി​റ്റി​ൽ ഫൈ​ന​ൽ വി​സി​ലി​ന് തൊ​ട്ടു​മു​മ്പാ​യി ഇ​ന്ത്യ​യു​ടെ അ​ഷിം ബി​ശ്വാ​സും എ​തി​രാ​ളി​ക​ളു​ടെ വ​ല കു​ലു​ക്കി​യെ​ങ്കി​ലും വി​ധി ആ​തി​ഥേ​യ​ർ​ക്കാ​യി കാ​ത്തു​വെ​ച്ച​ത് തോ​ൽ​വി​യാ​യി​രു​ന്നു. പൊ​രു​തി​ത്തോ​റ്റ ഇ​ന്ത്യ​ക്കു​വേ​ണ്ടി​യും ലോ​ക ചാ​മ്പ്യ​ന്മാ​ർ​ക്കു​വേ​ണ്ടി​യും ഗാ​ല​റി​യി​ൽ ഒ​രു​പോ​ലെ ആ​ഘോ​ഷാ​ര​വ​ങ്ങ​ൾ മു​ഴ​ങ്ങി​ക്കേ​ട്ട രാ​ത്രി​യാ​ണ് ക​ലൂ​രി​ൽ ക​ട​ന്നു​പോ​യ​ത്. പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യാ​ണ് ഇ​രു​ടീ​മി​ലെ​യും പ​ഴ​യ പ​ട​ക്കു​തി​ര​ക​ൾ ക​ളി​ക്ക​ള​ത്തി​ൽ നി​റ​ഞ്ഞാ​ടി​യ​ത്. ഗാ​ല​റി​യി​ലും നീ​ല, മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ജ​ഴ്സി​ക​ള​ണി​ഞ്ഞ​വ​ർ ആ​വേ​ശ​ത്തി​ന്റെ ക​ട​ൽ തീ​ർ​ത്തു. റൊ​ണാ​ൾ​ഡീ​ന്യോ​യു​ടെ​യും ഐ.​എം. വി​ജ​യ​ന്റെ​യും പേ​രു​വി​ളി​ച്ചാ​യി​രു​ന്നു മു​ദ്രാ​വാ​ക്യ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Brazil Legends Edge India All Stars 4-3 in Kochi
Next Story