പെലെ ആശുപത്രിയിൽ
text_fieldsസാവോപോളോ (ബ്രസീൽ): അർബുദബാധിതനായി ചികിത്സ തുടരുന്ന ഫുട്ബാൾ ഇതിഹാസം പെലെയെ ചൊവ്വാഴ്ച സാവോപോളോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരം നീരുവന്ന നിലയിലാണ്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കുടലിലെ മുഴ നീക്കംചെയ്യാൻ പെലെക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം കീമോതെറപ്പി തുടർന്നു. നിലവിൽ കീമോതെറപ്പിയോട് 82കാരനായ പെലെയുടെ ശരീരം പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മയും പെലെയുടെ ശരീരം തളർത്തിയതായും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

