Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവെനിസ്വേലയെ...

വെനിസ്വേലയെ തരിപ്പണമാക്കി ബ്രസീൽ; അർജന്‍റീനക്ക്​ സമനില

text_fields
bookmark_border
brazil WC qualifier
cancel
camera_alt

ചിത്രം: twitter.com/FIFAWorldCup

കരാകസ്​: ലാറ്റിനമേരിക്കയിലെ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരങ്ങളിൽ ഒമ്പതിൽ ഒമ്പതും വിജയിച്ച്​ ബ്രസീൽ ജൈത്രയാത്ര തുടരുന്നു. വെനിസ്വേലയെ 3-1നാണ്​ ബ്രസീൽ തകർത്തത്​. അതേസമയം അർജന്‍റീനയെ പാരഗ്വായ്​ ഗോൾരഹിത സമനിലയിൽ തളച്ചു.

സൂപ്പർ താരം നെയ്​മറില്ലാതെയാണ്​ ബ്രസീൽ കളത്തിലിറങ്ങിയത്​. 11ാം മിനിറ്റിൽ എറിക്​ റാമിറസ്​ നേടിയ ഗോളിന്‍റെ മികവിൽ ആദ്യ പകുതിയിൽ ആതിഥേയരായ വെനിസ്വേല മുന്നിട്ടുനിന്നു. 70ാം മിനിറ്റ്​ വരെ ലീഡ്​ നിലനിർത്തിയ അവർ മഞ്ഞപ്പടക്കെതിരെ ജയം സ്വപ്​നം കണ്ടു. എന്നാൽ 71ാം മിനിറ്റിൽ മാർക്വിന്വോസ്​ ബ്രസീലിനെ ഒപ്പമെത്തിച്ച ഗോൾ കണ്ടെത്തി. റാഫിഞ്ഞയായിരുന്നു ഗോളിന്​ വഴിയൊരു​ക്കിയത്​.

85ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ ഗബ്രിയേൽ ബാർബോസ ബ്രസീലിന്‍റെ ഗോളെണ്ണം ഉയർത്തി. ഇഞ്ചുറി സമയത്ത്​ റാഫിഞ്ഞയുടെ പാസിൽ നിന്ന്​ വെടിപൊട്ടിച്ച്​ ആന്‍റണി വെനിസ്വേലയുടെ പതനം പൂർത്തിയാക്കി.

പാരഗ്വായ്​യിൽ നടന്ന മത്സരത്തിലാണ്​ ആതിഥേയർ സൂപ്പർതാരം ലയണൽ മെസ്സി അണിനിരന്ന അർജന്‍റീനയെ ഗോളടിക്കാൻ വിടാതെ പിടിച്ചുകെട്ടിയത്​. സമനിലയോടെ യോഗ്യത റൗണ്ടിലെ അപരാജിത കുതിപ്പ്​ തുടരാൻ അർജന്‍റീനക്കായി. മത്സരത്തിൽ 69 ശതമാനവും പന്ത്​ കൈവശം വെച്ചത്​ അർജന്‍റീനയായിരുന്നു. എട്ട്​ തവണ അവർ ഗോൾവല ലക്ഷ്യമി​ട്ടെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.

മറ്റൊരു മത്സരത്തിൽ യുറുഗ്വായ്​യും കൊളംബിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇക്വഡോർ 3-0ത്തിന്​ ബൊളീവിയയെയും പെറു 2-0ത്തിന്​ ചിലെയെയും തോൽപ്പിച്ചു. ​േമഖലയിൽ ഒമ്പതിൽ ഒമ്പതും വിജയിച്ച ബ്രസീൽ 27 പോയിന്‍റുമായി ഒന്നാം സ്​ഥാനത്താണ്​. 19 പോയിന്‍റുമായി അർജന്‍റീനയാണ്​ രണ്ടാമത്​. 10 മത്സരങ്ങളിൽ നിന്ന്​ 16 ​പോയിന്‍റുമായി ഇക്വഡോർ മൂന്നാമതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinabrazil2022 world cup qualifier
News Summary - Brazil come back to defeat venezuela in 2022 world cup qualifier; Argentina in goalless draw against Paraguay
Next Story