Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖത്തറിലേക്ക്​...

ഖത്തറിലേക്ക്​ ടിക്കറ്റുറപ്പിച്ച്​ ബ്രസീൽ; കൊളംബിയക്കെതിരെ ജയമൊരുക്കി നെയ്​മർ

text_fields
bookmark_border
brazil qatar 2021
cancel

സാവോപോളോ: ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നും ഖത്തർ ലോകകപ്പിന്​ ടിക്കറ്റെടുക്കുന്ന ആദ്യ രാജ്യമായി ബ്രസീൽ. സാവോപോളോയിലെ നിയോ ക്വിമിക്ക അരീനയിൽ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തിൽ ബ്രസീൽ കൊളംബിയയെ 1-0ത്തിന്​ തോൽപിച്ചു.

72ാം മിനിറ്റിൽ ലൂകാസ്​ പാക്വറ്റയാണ്​ ബ്രസീലിനായി ഗോൾ നേടിയത്​. സൂപ്പർ താരം നെയ്​മർ ഗോളിന്​ വഴിയൊരുക്കി. യോഗ്യതാ റൗണ്ടിൽ ഒരേയൊരു സമനില കൊളംബിയക്കെതിരെയായിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ ഇതിന്‍റെ ക്ഷീണം തീർക്കുകയായിരുന്നു നെയ്‌മറും സംഘവും.


ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരങ്ങൾ തുടങ്ങിയത്​ മുതൽ ബ്രസീലാണ്​ പോയിന്‍റ്​ പട്ടികയിൽ മുമ്പിൽ. മത്സരങ്ങൾ പുരോഗമിക്കവേ രണ്ടാം സ്​ഥാനക്കാരായ അർജന്‍റീനയുമായുള്ള പോയിന്‍റ്​ വ്യത്യാസം കുറഞ്ഞതല്ലാതെ ബ്രസീലിന്‍റെ ഒന്നാം സ്​ഥാനത്തിന്​ ഇളക്കം തട്ടിയിരുന്നില്ല.

12 മത്സരങ്ങളിൽ നിന്ന്​ 34 പോയിന്‍റുമായി ഒന്നാം സ്​ഥാനക്കാരായാണ്​ ബ്രസീൽ ലോകകപ്പ്​ യോഗ്യത നേടിയത്​. 11 മത്സരങ്ങളിൽ നിന്ന്​ 25 പോയിന്‍റുമായി അർജന്‍റീനയാണ്​ രണ്ടാമത്​. 16 പോയിന്‍റുമായി കൊളംബിയ അഞ്ചാം സ്​ഥാനത്താണ്​. ഇതോടെ വരുന്ന ചൊവ്വാഴ്ച അർജന്‍റീനയെ നേരിടുന്ന ബ്രസീലിന്​ സമ്മർദങ്ങളില്ലാ​െത കളത്തിലിറങ്ങാനാകും.

ഇരുടീമുകളും തമ്മിൽ ബ്രസീലിൽ നടന്ന ആദ്യപാദം കിക്കോഫിന് ഏഴുമിനിറ്റിനു ശേഷം ബ്രസീൽ പൊലീസിന്‍റെ ഇടപെടൽ മൂലം​ ഉപേക്ഷിച്ചിരുന്നു. അർജന്‍റീന ടീം ക്വാറന്‍റീൻ വ്യവസ്​ഥകൾ പാലിച്ചില്ലെന്ന്​ പറഞ്ഞായിരുന്നു ആരോഗ്യ വകു​പ്പും പൊലീസും ഇടപെട്ടത്​.

യോഗ്യതാ റൗണ്ടിൽ ആദ്യ നാല്​ സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണു ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. അഞ്ചാം സ്ഥാനക്കാർ വൻകരാ പ്ലേഓഫ് കളിക്കേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neymarqatar world cupbrazil2022 world cup qualifier
News Summary - Brazil become first South American nation to qualify for 2022 World Cup
Next Story