Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ര​സീ​ൽ-​അ​ർ​ജ​ന്റീ​ന...

ബ്ര​സീ​ൽ-​അ​ർ​ജ​ന്റീ​ന മ​ത്സ​രം നാ​ളെ

text_fields
bookmark_border
fifa world cup 2026 qualifiers
cancel

റി​യോ ഡെ ​ജ​നീ​റോ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ലാ​റ്റി​ന​മേ​രി​ക്ക​ൻ യോ​ഗ്യ​ത റൗ​ണ്ടി​ൽ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ബ്ര​സീ​ൽ-​അ​ർ​ജ​ന്റീ​ന മ​ത്സ​രം ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ ആ​റി​ന് വി​ശ്വ​പ്ര​സി​ദ്ധ​മാ​യ മാ​റ​ക്കാ​ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്റീ​ന തു​ട​ർ​ച്ച​യാ​യ നാ​ല് വി​ജ​യ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​റു​ഗ്വാ​യി​യോ​ട് ര​ണ്ട് ഗോ​ൾ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ക്ഷീ​ണ​ത്തി​ലാ​ണ്.

തു​ട​ർ പ​രാ​ജ​യ​ങ്ങ​ളാ​ണ് ബ്ര​സീ​ലി​നെ​യും അ​ല​ട്ടു​ന്ന​ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് പോ​യ​ന്റ് മാ​ത്രം നേ​ടി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് കാ​ന​റി​ക​ൾ. 12 പോ​യ​ന്റു​മാ​യി അ​ർ​ജ​ന്റീ​ന ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ര​ണ്ട് വ​ർ​ഷം നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം ബ്ര​സീ​ൽ-​അ​ർ​ജ​ന്റീ​ന പോ​രാ​ട്ടം കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ഫു​ട്ബാ​ൾ ലോ​കം. 2021 ന​വം​ബ​റി​ൽ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലാ​ണ് ഇ​രു ടീ​മും അ​വ​സാ​ന​മാ​യി മു​ഖാ​മു​ഖം വ​ന്ന​ത്. ക​ളി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

Show Full Article
TAGS:FIFA World CupQualifierBrazil-ArgentinaSports News
News Summary - Brazil-Argentina match on wednesday
Next Story