Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഞ്ചടിച്ച്​ ബ്രസീൽ; ബൊളീവിയ തവിടുപൊടി
cancel
camera_alt

ഗോൾ നേടിയ കൗടീന്യോയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ

Homechevron_rightSportschevron_rightFootballchevron_rightഅഞ്ചടിച്ച്​ ബ്രസീൽ;...

അഞ്ചടിച്ച്​ ബ്രസീൽ; ബൊളീവിയ തവിടുപൊടി

text_fields
bookmark_border

സാവേപോളോ: ബൊളീവിയയെ 5-0ത്തിന്​ തകർത്ത്​ ബ്രസീൽ ഖത്തർ ലോകകപ്പ്​ യോഗ്യത റൗണ്ട്​ പോരാട്ടങ്ങൾക്ക്​​ സ്വപ്​നത്തുടക്കമിട്ടു. സാവേപോളോയിൽ നടന്ന മത്സരത്തിൽ റോബർ​ട്ടോ ഫിർമിനോ ബ്രസീലിനായി ഇരട്ട ഗോൾ നേടി. മാർക്വീനോസും കൗടീന്യോയും ഓരോ ഗോൾ നേടിയപ്പോൾ ഒരുഗോൾ ബൊളീവിയയുടെ സമ്മാനമായി.

നവംബറിൽ ദക്ഷിണ കൊറിയക്കെതിരെ 3-0ത്തിന്​ വിജയിച്ച ശേഷം കളത്തിലെത്തിയ ബ്രസീലിന്​ ഒട്ടും വിയർപ്പൊഴുക്കേണ്ടി വന്നില്ല. മാർച്ചിൽ നടക്കേണ്ടിയിരുന്ന മത്സരം കോവിഡ്​ വ്യാപനത്തെതുടർന്ന്​ മാറ്റി വെച്ചതിനെത്തുടർന്നാണ്​ ഇത്ര നീട്ട കാലത്തേക്ക്​ ടീമിന്​ ഒരുമിക്കാൻ സാധിക്കാതിരുന്നത്​.

ഖത്തർ ലോകകപ്പിലേക്കുള്ള പ്രയാണം തുടങ്ങും മുമ്പ്​ 2015ന്​ ശേഷം ലോകകപ്പ്​ യോഗ്യത റൗണ്ടിൽ തോറ്റിട്ടില്ലെന്ന വസ്​തുത ബ്രസീലി​െൻറ ആത്മവിശ്വാസമേറ്റിയിരുന്നു. 17 മത്സരങ്ങളാണ്​ ടിറ്റെയും സംഘവും അപരാജിതരായി പൂർത്തിയാക്കിയത്​. അവസാനം കണ്ടുമുട്ടിയ നാല്​ മത്സരങ്ങളിലും തങ്ങൾക്കെതിരെ സ്​കോർ ചെയ്യാൻ സാധിക്കാതിരുന്ന ബൊളീവിയയെ എതിരാളിയായി കിട്ടിയതിനാൽ അവർ കൂടുതൽ സന്തോഷിച്ചു.

1994ന്​ ശേഷം ആദ്യമായി ലോകകപ്പ്​ യോഗ്യത നേടുന്നതിനായി കൊതിക്കുന്ന ബൊളീവിയയും ജയിക്കാനുറച്ചായിരുന്നു കളത്തിലിറങ്ങിയത്​. ബ്രസീലിനെ 4-3-3 ഫോർമേഷനിലാണ്​ ടിറ്റെ കളത്തിലിറക്കിയത്​. 4-4-2 ശൈലിയിൽ ബൊളീവിയയും.

വെവർട്ടണായിരുന്നു ബ്രസീലിയൻ ഗോൾവല കാത്ത്​. റെനാൻ ലോഡി, മാർക്വീനോസ്​, സിൽവ, ഡാനിലോ എന്നിവർ പ്രതിരോധക്കോട്ട കെട്ടി. കൗടീന്യോ, ഡഗ്ലസ്​ ലൂയിസ്​, കാസ്​മിറോ എന്നിവർക്കായിരുന്നു മധ്യനിരയുടെ ചുമതല. ഫോർവേഡായി കളിച്ച ഫിർമിനോക്കൊപ്പം നെയ്​മറും എവർട്ടണും മുന്നേറ്റ നിരയിൽ സ്​ഥാനം പിടിച്ചു.

കളി തുടങ്ങി ആദ്യ മൂന്ന്​ മിനിറ്റിനകം രണ്ട്​ ഗോൾ സ്​കോർ ചെയ്യാനുള്ള അവസരം ബ്രസീലിനുണ്ടായിരുന്നു. എന്നാൽ എവർട്ടണും മാർക്വീനോസും സുവർണാവസരങ്ങൾ നഷ്​ടപ്പെടുത്തുകയായിരുന്നു. 16ാം മിനിറ്റിൽ ബ്രസീൽ ആദ്യ ​ഗോൾ നേടി. മാർക്ക്​ ചെയ്യപ്പെടാതിരുന്ന പി.എസ്​.ജി ഡിഫൻഡറായ മാർക്വീനോസ്​ പിഴവുകളില്ലാതെ ഗോൾകീപ്പറെ പരാജിതനാക്കി പന്ത്​ വലയിലേക്ക്​ ഹെഡ്​ ചെയ്​തിടുകയായിരുന്നു.

ഡാനിലോയുടെ അളന്നുമുറിച്ച ക്രോസാണ്​ ബ്രസീലി​െൻറ ലീഡി​ലേക്ക്​ വഴി തുറന്നത്​. ആദ്യ 20 മിനിറ്റിൽ മൈതാനത്ത്​ തങ്ങളുടെ ആധിപത്യം കാണിച്ച ബ്രസീൽ 30ാം മിനിറ്റിൽ ലീഡുയർത്തി. ലോഡിയുടെ പാസിൽ നിന്നും ഫിർമിനോയുടെ ഗോൾ. ആദ്യ പകുതി അവസാനിക്കു​േമ്പാൾ ബ്രസീൽ രണ്ടുഗോളിന്​ മുന്നിൽ. ആദ്യ 45 മിനിറ്റിൽ ബൊളീവിയക്ക്​ ഒന്നും തന്നെ അവകാശപ്പടാനില്ലായിരുന്നു. അവർ ബ്രസീലിയൻ ബോക്​സിൽ കയറിയത്​ തന്നെ വിരളമായിട്ടായിരുന്നു.

രണ്ടാം പകുതി തുടങ്ങി വെറും നാല്​ മിനിറ്റിനകം ഫിർമിനോ മൂന്നാം വെടിപൊട്ടിച്ചു. നെയ്​മർ നൽകിയ സ്​ക്വയർ പാസ്​ താരം അനായാസം വലയിലാക്കി. രണ്ട്​ മിനിറ്റിനകം മിറാൻഡയുടെ ഷോട്ട്​ ബൊളീവിയൻ ഗോൾകീപ്പർ തടഞ്ഞു. കളി തീരാൻ 30 മിനിറ്റ്​ ശേഷിക്കേ എവർട്ട​െൻ പിൻവലിച്ച്​ റയൽ മഡ്രിഡി​െൻറ കൗമാര താരം ​റോരഡിഗോക്ക്​ ടിറ്റെ അവസരം നൽകി.

66ാം മിനിറ്റിൽ ജോസെ മരിയ കരാസ്​കോയുടെ വക സെൽഫ്​ ഗോളിലൂടെ ​ബ്രസീലി​െൻറ ഒരുഗോൾ സമ്മാനമായി ലഭിച്ചു. 73ാം മിനിറ്റിൽ കൗടീനോാ ബ്രസീലി​െൻറ ലീഡ്​ അഞ്ചാക്കി ഉയർത്തി. രണ്ടാം അസിസ്​റ്റുമായി നെയ്​മറാണ്​ ഗോളിന്​ പിന്നിൽ പ്രവർത്തിച്ചത്​. മത്സരത്തിൽ 69 ശതമാനം പന്തടക്കത്തോടെ ആധികാരികമായായിരുന്നു ബ്രസീലി​െൻറ ജയം. ചൊവ്വാഴ്​ച നടക്കാൻ പോകുന്ന അടുത്ത മത്സരത്തിൽ പെറുവാണ്​ ബ്രസീലി​െൻറ എതിരാളി. ​ലയണൽ മെസ്സിയുടെ അർജൻറീനയാണ്​അതേ ദിവസം ബൊളീവിയയുടെ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilworld cup qualifierbolivia
News Summary - Brazil 5-0 Bolivia Firmino brace Selecao rout visitors qualifying opener
Next Story