Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലെവൻഡോവ്സ്കി...

ലെവൻഡോവ്സ്കി ഗോളടിച്ചിട്ടും ബയേണിന് തോൽവി

text_fields
bookmark_border
ലെവൻഡോവ്സ്കി ഗോളടിച്ചിട്ടും ബയേണിന് തോൽവി
cancel

ബെ​ർ​ലി​ൻ: ഒ​രു ഡ​സ​നി​ലേ​റെ മു​ൻ​നി​ര താ​ര​ങ്ങ​ൾ പു​റ​ത്തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ത​ട്ടി​ക്കൂ​ട്ട് ടീ​മു​മാ​യി ഇ​റ​ങ്ങി​യ ബ​യേ​ണി​ന് ക​രു​ത്ത​രാ​യ ബൊ​റൂ​സി​യ മൊ​ൻ​ഷെ​ൻ​ഗ്ലാ​ഡ്ബാ​ഹി​നെ​തി​രെ തോ​ൽ​വി. റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി ആ​ദ്യം ല​ക്ഷ്യം ക​ണ്ട് ബ​യേ​ണി​നെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ടു ഗോ​ളു​ക​ൾ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ​

ആ​ദ്യ പ​കു​തി​യി​ൽ നാ​ലു മി​നി​റ്റ് ഇ​ട​വേ​ള​യി​ൽ ​ന്യ​ഹോ​സ്, ലെ​യ്ന​ർ എ​ന്നി​വ​രാ​ണ് ഗ്ലാ​ഡ്ബാ​ഹി​നാ​യി ല​ക്ഷ്യം ക​ണ്ട​ത്. മാ​നു​വ​ൽ നോ​യ​ർ, ലു​ക്കാ​സ് ഹെ​ർ​ണാ​ണ്ട​സ്, ലി​യോ​ൺ ഗോ​രെ​റ്റ്സ്ക, ലി​റോ​യ് സാ​നെ, അ​ൽ​ഫോ​ൺ​സോ ഡേ​വീ​സ്, കി​ങ്സ്‍ലി കോ​മാ​ൻ എ​ന്നി​വ​ര​ട​ക്കം ഒ​മ്പ​തു​പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ബ​യേ​ണി​ൽ പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്.

അ​ല​യ​ൻ​സ് അ​റീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കാ​ണി​ക​ൾ​ക്ക് അ​വ​സ​രം അ​നു​വ​ദി​ച്ചി​രു​ന്നു​മി​ല്ല. ക​ളി തോ​റ്റെ​ങ്കി​ലും ബ​യേ​ൺ ഒ​ന്നാം സ്ഥാ​ന​ത്ത് ഒ​മ്പ​തു പോ​യ​ന്‍റ് മു​ന്നി​ലാ​ണ്. ഒ​രു ക​ളി കു​റ​ച്ചു​ക​ളി​ച്ച ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ട് 34 പോ​യ​ന്‍റു​മാ​യി ര​ണ്ടാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichRobert LewandowskiBorussia Monchengladbach
News Summary - Borussia Monchengladbach beat Bayern Munich
Next Story