Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്ലേ ​ഓ​ഫി​ൽ...

പ്ലേ ​ഓ​ഫി​ൽ ബ്ലാ​സ്റ്റേ​ഴ്സ് നാ​ളെ ഒ​ഡി​ഷ​ക്കെ​തി​രെ

text_fields
bookmark_border
kerala blasters team
cancel
camera_alt

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളാ​യ

മാ​ർ​കോ ലെ​സ്കോ​വി​ചും മി​ലോ​സ് ഡ്രി​ൻ​സി​ചും പ​രി​ശീ​ല​ന​ത്തി​ൽ

ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പ​ത്താം സീ​സ​ണി​ലെ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. നാ​ളെ ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ളി​യി​ൽ ആ​തി​ഥേ​യ​രാ​യ ഒ​ഡി​ഷ എ​ഫ്.​സി​യെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ടും. പി​റ്റേ​ന്ന് മ​ഡ്ഗാ​വി​ലെ ഫ​ട്രോ​ഡ സ്റ്റേ​ഡി​യ​ത്തി​ൽ എ​ഫ്.​സി ഗോ​വ​ക്കെ​തി​രെ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യും ഇ​റ​ങ്ങും. വി​ജ​യി​ക​ൾ സെ​മി ഫൈ​ന​ലി​ൽ യ​ഥാ​ക്ര​മം മോ​ഹ​ൻ ബ​ഗാ​നു​മാ​യും മും​ബൈ സി​റ്റി​യു​മാ​യും ഏ​റ്റു​മു​ട്ടും.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ്ലേ ​ഓ​ഫി​ൽ പു​റ​ത്താ​യ ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ട​വേ​ള​ക്കു​ശേ​ഷം അ​വ​സാ​ന നാ​ലി​ലെ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​ഡി​ഷ​ക്കെ​തി​രാ​യ പോ​രാ​ട്ടം. ഇ​ക്കു​റി ന​ന്നാ​യി തു​ട​ങ്ങി​യ പി​റ​കോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു ഇ​വാ​ൻ വു​ക​മ​നോ​വി​ചി​ന്റെ ശി​ഷ്യ​ന്മാ​ർ. പ്ര​മു​ഖ​രാ​യ പ​ല താ​ര​ങ്ങ​ളും പ​രി​ക്കേ​റ്റ് പു​റ​ത്താ​യി. മു​ന്നേ​റ്റ​ത്തി​ലെ കു​ന്ത​മു​ന​യും ഗോ​ള​ടി വീ​ര​നു​മാ​യ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സി​ന് കൂ​ടി പ​രി​ക്കേ​റ്റ​ത് ബ്ലാ​സ്റ്റേ​ഴ്സി​ന് വ​ൻ തി​രി​ച്ച​ടി​യാ​യി.

എ​ങ്കി​ലും അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യെ 3-1ന് ​തോ​ൽ​പി​ച്ച​ത് ടീ​മി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. പ​രി​ക്ക് കാ​ര​ണം കു​റേ​നാ​ളാ​യി പു​റ​ത്തി​രി​ക്കു​ന്ന ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ത് ആ​ശ്വാ​സ​മാ​ണ്. ലൂ​ണ​ക്കും ദി​മി​ത്രി​യോ​സി​നും ക​ളി​ക്കാ​നാ​യാ​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ക​രു​ത്ത് വ​ർ​ധി​ക്കും. ഇ​രു​വ​രും ടീ​മി​നൊ​പ്പം ഭു​വ​നേ​ശ്വ​റി​ലെ​ത്തി​യി​ട്ടു​ണ്ട്.

ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രെ കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ എ​തി​ർ താ​ര​ത്തെ ത​ല‌​കൊ​ണ്ടി​ടി​ച്ച് താ​ഴെ​യി​ട്ട​തി​ന് ബ്ലാ​സ്റ്റേ​ഴ്സ് ഡി​ഫ​ൻ​ഡ​ർ ന​വോ​ച്ച സി​ങ്ങി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. നേ​രി​ട്ട് ചു​വ​പ്പ് കാ​ർ​ഡും ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മൂ​ന്ന് ക​ളി​ക​ളി​ൽ വി​ല​ക്കും 20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു​കൊ​ണ്ട് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വി​ധി വ​ന്ന​ത്. നാ​വോ​ച്ച പ്ലേ ​ഓ​ഫ് മ​ത്സ​ര​ത്തി​നു​ണ്ടാ​വി​ല്ല.

മി​ക​ച്ച ഫോ​മി​ൽ ക​ളി​ച്ചു​വ​ന്ന ഒ​ഡി​ഷ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നോ​ട് 3-0ത്തി​ന്റെ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ക്ഷീ​ണ​ത്തി​ലാ​ണ്. 22 ക​ളി​ക​ളി​ൽ 39 പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​യി ഇ​വ​ർ. 33 പോ​യ​ന്റാ​ണ് അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ സ​മ്പാ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala BlastersSports News
News Summary - Blasters will face Odisha on friday in the playoffs
Next Story