Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീ സീസൺ...

പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് വീണ്ടും ദുബൈയിലേക്ക്

text_fields
bookmark_border
പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് വീണ്ടും ദുബൈയിലേക്ക്
cancel
camera_alt

ക​ഴി​ഞ്ഞ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ദു​ബൈ​യി​ലെ​ത്തി​യ

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​നം ന​ട​ത്തു​ന്നു (ഫ​യ​ൽ ചി​ത്രം)

ദു​ബൈ: പ്രീ ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ക്കു​റി​യും യു.​എ.​ഇ​യി​ലെ​ത്തും. ആ​ഗ​സ്റ്റ് 15നും ​സെ​പ്റ്റം​ബ​ർ 15നും ​ഇ​ട​യി​ലാ​ണ് ടീം ​ദു​ബൈ​യി​ലു​ണ്ടാ​വു​ക. യു.​എ.​ഇ​യി​ലെ പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബു​ക​ളു​മാ​യി ആ​റു മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കും. മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി​യും എ​തി​ർ ടീ​മു​ക​ളും ഏ​തൊ​ക്കെ​യെ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് യു.​എ.​ഇ​യി​ലെ എ​ച്ച് 16 സ്പോ​ർ​ട്സ് സ​ർ​വി​സി​ന് ക​ത്ത് ന​ൽ​കി. എ​ച്ച് 16 ആ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ യു.​എ.​ഇ​യി​ലെ പ്രി ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളും പ​രി​ശീ​ല​ന​വും സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ചെ​യ്യാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

പ​രി​ശീ​ല​ക​ർ ഉ​ൾ​പെ​ടെ സ​മ്പൂ​ർ​ണ ടീ​മാ​യി​രി​ക്കും ദു​ബൈ​യി​ൽ എ​ത്തു​ക. ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ ആ​ളെ ക​യ​റ്റി പ്ര​ദ​ർ​ശ​ന മ​ത്സ​രം ന​ട​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. 12 ല​ക്ഷ​ത്തോ​ളം മ​ല​യാ​ളി​ക​ളു​ള്ള യു.​എ.​ഇ​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ​ൻ ആ​രാ​ധ​ക വൃ​ന്ദ​മാ​ണു​ള്ള​ത്.

ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക ഫാ​ൻ​സ് വി​ഭാ​ഗ​മാ​യ മ​ഞ്ഞ​പ്പ​ട​യും യു.​എ.​ഇ​യി​ൽ സ​ജീ​വ​മാ​ണ്. മി​ക​ച്ച ടീ​മു​ക​ളു​മാ​യി ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ത്സ​രം ന​ട​ത്തി​യാ​ൽ കാ​ണി​ക​ൾ ഒ​ഴു​കി​യെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് യു.​എ.​ഇ​യി​ലെ അ​നു​ഭ​വ​ങ്ങ​ളും കാ​ര​ണ​മാ​യി​രു​ന്നു.

കൊ​ടും​ചൂ​ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ്രീ ​സീ​സ​ൺ മ​ത്സ​ര​ത്തി​നാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ, അ​ഖി​ലേ​ന്ത്യാ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് ഫി​ഫ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ നി​ശ്ച​യി​ച്ചി​രു​ന്ന മ​ത്സ​ര​ങ്ങ​ൾ മു​ട​ങ്ങി. എ​ങ്കി​ലും, ഒ​രു​മാ​സം ദു​ബൈ അ​ൽ​നാ​സ​ർ ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ടീം ​മ​ട​ങ്ങി​യ​ത്.

നി​ശ്ച​യി​ച്ച മ​ത്സ​ര​ങ്ങ​ൾ മു​ട​ങ്ങി​യെ​ങ്കി​ലും ചെ​റി​യ ക്ല​ബു​ക​ളു​മാ​യി സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ലും ബ്ലാ​സ്റ്റേ​ഴ്സ് ക​ളി​ച്ചു. യു.​എ.​ഇ​യി​ലെ ചൂ​ടു​കാ​ല​ത്തെ പ​രി​ശീ​ല​നം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​പ​ക​രി​ച്ച​താ​യി കോ​ച്ച് ഇ​വാ​ൻ വു​കു​മി​നോ​വി​ച് പ​റ​ഞ്ഞി​രു​ന്നു. എ​വേ മാ​ച്ചു​ക​ളി​ൽ ഈ ​പ​രി​ശീ​ല​നം ഉ​പ​കാ​രം ചെ​യ്ത​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ണ്ടും ചൂ​ടു​കാ​ല​ത്ത് ടീം ​ദു​ബൈ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. യു.​എ.​ഇ​യി​ൽ 40-50 ഡി​ഗ്രി ചൂ​ടു​ള്ള സ​മ​യ​ത്താ​ണ് ഇ​ക്കു​റി​യും ബ്ലാ​സ്റ്റേ​ഴ്സ് എ​ത്തു​ന്ന​ത്. ടീ​മി​ന് താ​മ​സ, യാ​ത്ര സൗ​ക​ര്യം മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ​വ​രെ ഒ​രു​ക്കു​ന്ന​ത് എ​ച്ച് 16 സ്പോ​ർ​ട്സ് സ​ർ​വി​സാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasterspre seasonmatch
News Summary - Blasters return to Dubai for pre-season matches
Next Story