Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഞ്ഞപ്പടയൊരുക്കം;...

മഞ്ഞപ്പടയൊരുക്കം; ബ്ലാ​സ്റ്റേ​ഴ്സി​ന്റെ പ്രീ ​സീ​സ​ൺ പ​രി​ശീ​ല​നം ഇ​ന്ന് മു​ത​ൽ

text_fields
bookmark_border
മഞ്ഞപ്പടയൊരുക്കം; ബ്ലാ​സ്റ്റേ​ഴ്സി​ന്റെ പ്രീ ​സീ​സ​ൺ പ​രി​ശീ​ല​നം ഇ​ന്ന് മു​ത​ൽ
cancel

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​ചൊ​വ്വാ​ഴ്ച പ്രീ ​സീ​സ​ൺ പ​രി​ശീ​ല​ന​ത്തി​നാ​യി ഗ്രൗ​ണ്ടി​ലേ​ക്കി​റ​ങ്ങു​ന്നു. സൂ​പ്പ​ർ​താ​രം സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ് ടീം ​വി​ടാ​നു​ള്ള നീ​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​തി​നി​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങു​ന്ന ഐ.​എ​സ്.​എ​ല്ലി​നു മു​ന്നോ​ടി​യാ​യാ​ണ് ഔ​ദ്യോ​ഗി​ക ക്യാ​മ്പ്.

ഇ​തി​നാ​യി മി​ക്ക താ​ര​ങ്ങ​ളും കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ കു​റ​ച്ചു ദി​വ​സം ടീ​മി​നൊ​പ്പം ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് സ​ഹ​ൽ ടീം ​മാ​നേ​ജ്മ​ന്‍റെി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ 30ന് ​ടീം ഡ്യൂ​റ​ൻ​ഡ് ക​പ്പി​നാ​യി കൊ​ല്‍ക്ക​ത്ത​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​രം ഐ.​എ​സ്.​എ​ൽ പ്രീ ​സീ​സ​ൺ സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ദു​ബൈ​യി​ലേ​ക്കും പ​റ​ക്കും.

ടി.​ജി. പു​രു​ഷോ​ത്ത​മ​ൻ ബ്ലാ​സ്റ്റേ​ഴ്സിന്റെ പു​തി​യ സ​ഹ​പ​രി​ശീ​ല​ക​ൻ


പ്രീ ​സീ​സ​ൺ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങാ​നി​രി​ക്കെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ന് പു​തി​യ സ​ഹ​പ​രി​ശീ​ല​ക​നാ​യി. മു​ൻ ഇ​ന്ത്യ​ൻ താ​ര​വും ക്ല​ബി​ന്റെ റി​സ​ർ​വ് ടീം ​ഹെ​ഡ് കോ​ച്ചു​മാ​യ ടി.​ജി.

പു​രു​ഷോ​ത്ത​മ​നാ​ണ് പു​തി​യ സീ​സ​ണി​ലെ മ​ഞ്ഞ​പ്പ​ട​യു​ടെ സ​ഹ​പ​രി​ശീ​ല​ക​ൻ. ബ്ലാ​സ്റ്റേ​ഴ്സു​മാ​യി മൂ​ന്ന് വ​ർ​ഷ​ത്തെ ക​രാ​റി​ൽ അ​ദ്ദേ​ഹം ഒ​പ്പു​വെ​ച്ചു. ക്ല​ബ് വി​ട്ട സ​ഹ​പ​രി​ശീ​ല​ക​ൻ ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​ന്റെ പ​ക​ര​ക്കാ​ര​നാ​ണ് പു​രു​ഷോ​ത്ത​മ​ൻ.

ഫ​സ്റ്റ് ടീ​മി​ലെ നി​ല​വി​ലെ പ​ല താ​ര​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച പ​രി​ശീ​ല​ക​നെ​ന്ന നി​ല​ക്ക് അ​ദ്ദേ​ഹ​ത്തെ കോ​ച്ചി​ങ് സ്റ്റാ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BlasterstrainingPre-Season
News Summary - Blasters' Pre-Season training
Next Story