Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ഞക്കടൽ കണ്ട് അതിശയം കൂറി ബ്ലാസ്റ്റേഴ്സ് താരങ്ങൾ, ആരാധകരെ ഇളക്കിമറിച്ച് ഇവാൻ

text_fields
bookmark_border
മഞ്ഞക്കടൽ കണ്ട് അതിശയം കൂറി ബ്ലാസ്റ്റേഴ്സ് താരങ്ങൾ, ആരാധകരെ ഇളക്കിമറിച്ച് ഇവാൻ
cancel

കൊച്ചി: 'കേറി വാടാ മക്കളേ' എന്ന് ഗോവയിലെ കലാശക്കളിക്ക് ആരാധകരെ വിളിച്ചപ്പോൾ അവർ ഒഴുകിയെത്തിയ അനുഭവം കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമനോവിച്ചിന്റെ ഉള്ളിലുണ്ട്. ഇന്ന് ആദ്യമായി മഞ്ഞയണിഞ്ഞ കൊച്ചിയുടെ മൈതാനത്തു നിൽക്കേ ഇവാൻ ആവേശം കൊണ്ടു. കളിക്ക് അരമണിക്കൂർ മുമ്പ് ഗ്രൗണ്ടിലിറങ്ങി ആശാൻ കാണികളെ മുഴുവൻ അഭിവാദ്യം ചെയ്തു. സിമന്റ് പടവുകൾ നിറഞ്ഞുകവിഞ്ഞ ആരാധകർ ഇളകിമറിഞ്ഞു. ആരവങ്ങൾ ഉച്ചസ്ഥായിയിലായി. മൊബൈലുകളിലെ വെളിച്ചം ആവേശമായി പടർന്നു.

ഇവാൻ മാത്രമല്ല, നെഹ്റു സ്റ്റേഡിയത്തിലെ ആരവങ്ങൾക്ക് നടുവിൽ മുമ്പ് അഭിമാനിതരായി നിന്ന അനുഭവമില്ലാത്ത പുതു താരങ്ങളൊക്കെ അതിശയം കൂറുന്നത് കാണാമായിരുന്നു. മത്സരത്തിന് മുമ്പ് ഗ്രൗണ്ടിലെത്തിയ അവർ ഗാലറിയിലെ തിരയിളക്കം അദ്ഭുതാദരവുകളോടെ നോക്കിനിന്നു. അപ്പോസ്തോലോസ് ജിയാനോ, ദിമിത്രിയോസ് ഡയമന്‍റകോസ്, വിക്ടർ മോംഗിൽ, ബ്രൈസ് റിമാൻഡ തുടങ്ങിയ പുതുതാരങ്ങൾക്കൊപ്പം അഡ്രിയാൻ ലൂന അടക്കമുള്ളവർക്ക് ഈ നിറ ഗാലറി നവ്യാനുഭവമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Blasters players were surprised to see the sea of ​​yellow, Ivan stirred the fans
Next Story