Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ശാ​നേ...പി​ള്ളേ​ര്...

ആ​ശാ​നേ...പി​ള്ളേ​ര് പൊ​ളി​യാ...!ബ്ലാ​സ്റ്റേ​ഴ്സ് മ​ധ്യ​നി​ര​യി​ലെ ഡ​ബ്ൾ എ​ൻ​ജി​നു​ക​ളാ​യ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ

text_fields
bookmark_border
മു​ഹ​മ്മ​ദ് അ​സ്ഹ​റും മു​ഹ​മ്മ​ദ് അ​യ്മ​നും പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കു​മ​നോ​വി​ച്ചി​നൊ​പ്പം
cancel
camera_alt

മു​ഹ​മ്മ​ദ് അ​സ്ഹ​റും മു​ഹ​മ്മ​ദ് അ​യ്മ​നും പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കു​മ​നോ​വി​ച്ചി​നൊ​പ്പം

ബം​ഗ​ളൂ​രു: ‘ക​ഴി​ഞ്ഞി​ട്ടി​ല്ല രാ​മാ... ഒ​ന്നൂ​ടെ​യു​ണ്ട് ബാ​ക്കി...’ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഹി​റ്റാ​യ റീ​ൽ​സി​ലെ ക​മ​ന്റാ​ണി​ത്. ഐ.​എ​സ്.​എ​ൽ ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ കൊ​ച്ചി​യി​ൽ​വെ​ച്ച് 2-1 ന് ​തോ​ൽ​പി​ച്ച​തി​നു​ശേ​ഷം ഗ്രൗ​ണ്ട് വി​ടു​മ്പോ​ൾ മു​ഹ​മ്മ​ദ് അ​യ്മ​ന്റേ​താ​യി​രു​ന്നു ഈ ​വാ​ക്കു​ക​ൾ. ക​ണ്ഠീ​ര​വ​യി​ൽ ബം​ഗ​ളൂ​രു​വു​മാ​യു​ള്ള പോ​ര് ബാ​ക്കി​യു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു ഇ​ത്. മോ​ഹ​ൻ ബ​ഗാ​നെ​തി​രെ കൊ​ൽ​ക്ക​ത്ത​യി​ൽ നേ​ടി​യ ത്രി​ല്ല​ർ ജ​യ​ത്തി​നു​ശേ​ഷ​വും ഈ ​റീ​ൽ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​റ​ങ്ങു​ക​യാ​ണ്; കൊ​ച്ചി​യി​ൽ ബ​ഗാ​നു​മാ​യു​ള്ള മ​ത്സ​ര​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തി.

2016ലെ ​ഐ.​എ​സ്.​എ​ൽ ഫൈ​ന​ൽ ഉ​ദ്ഘാ​ട​നച​ട​ങ്ങി​ൽ കി​രീ​ട​വു​മാ​യി അ​യ്മ​നും അ​സ്ഹ​റും

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ പു​തി​യ സെ​ൻ​സേ​ഷ​ൻ താ​ര​ങ്ങ​ളാ​ണ് ല​ക്ഷ​ദ്വീ​പ് ആ​ന്ത്രോ​ത്ത് സ്വ​ദേ​ശി​ക​ളും ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ മു​ഹ​മ്മ​ദ് അ​യ്മ​നും മു​ഹ​മ്മ​ദ് അ​സ്ഹ​റും. 20 വ​യ​സ്സു​ള്ള ഇ​രു​വ​രും ഭാ​വി​യി​ൽ മ​ധ്യ​നി​ര​യി​ലെ സ്ഥി​രം ഇ​ര​ട്ട എ​ൻ​ജി​നാ​യി മാ​റു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. അ​തി​ന്റെ സാ​മ്പ്ൾ വെ​ടി​ക്കെ​ട്ടാ​ണ് മോ​ഹ​ൻ ബ​ഗാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ണ്ട​ത്. മ​ഞ്ഞ​ക്കു​പ്പാ​യം സ്വ​പ്നം​ക​ണ്ട ‘ലോ​ക്ക​ൽ ബോ​യ്സ്’ ബ്ലാ​സ്റ്റേ​ഴ്സ് അ​ക്കാ​ദ​മി​യി​ലൂ​ടെ വ​ള​ർ​ന്ന് സീ​നി​യ​ർ ടീ​മി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി മാ​റു​ന്നു​വെ​ന്ന​ത് ഐ.​എ​സ്.​എ​ല്ലി​ൽ പ​ന്തു​ത​ട്ടാ​നാ​ഗ്ര​ഹി​ക്കു​ന്ന കേ​ര​ള​ത്തി​ലെ കൗ​മാ​ര​താ​ര​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യും പ്ര​ചോ​ദ​ന​വു​മാ​ണ്. മ​ധ്യ​നി​ര​യി​ലെ പ്ലേ​മേ​ക്ക​ർ റോ​ളി​ലേ​ക്ക് ഉ​യ​രു​ന്ന വി​പി​ൻ മോ​ഹ​ൻ, മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ലെ ന​മ്പ​ർ വ​ൺ ഗോ​ൾ​കീ​പ്പ​ർ സ​ച്ചി​ൻ സു​രേ​ഷ്, ബ​ഗാ​നെ​തി​രെ അ​ര​ങ്ങേ​റ്റം​കു​റി​ച്ച യോ​ഹിം​ബ മെ​യ്തേ​യ് എ​ന്നി​വ​രും ബ്ലാ​സ്റ്റേ​ഴ്സ് അ​ക്കാ​ദ​മി താ​ര​ങ്ങ​ളാ​ണ്.

ഐ.​എ​സ്.​എ​ല്ലി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത് പു​തു​മ​യ​ല്ല. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ പ്ര​തി​രോ​ധ താ​ര​മാ​യ സ​ന്ദീ​പ് സി​ങ്ങി​ന്റെ സ​ഹോ​ദ​ര​ൻ ദി​നേ​ശ് സി​ങ് നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നാ​യി ഐ.​എ​സ്.​എ​ല്ലി​ൽ പ​ന്തു​ത​ട്ടു​ന്നു​ണ്ട്. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​വ​രും ഇ​രു​ടീ​മി​ലാ​യി 90 മി​നി​റ്റും ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഈ​സ്റ്റ് ബം​ഗാ​ളി​ൽ ഗോ​ൾ​കീ​പ്പ​ർ പ്ര​ഭ്സു​ഖ​ൻ സി​ങ് ഗി​ല്ലും സ​ഹോ​ദ​ര​ൻ ഗു​ർ​സി​മ്ര​ത് സി​ങ് ഗി​ല്ലും സ​ഹോ​ദ​ര​ങ്ങ​ളാ​യു​ണ്ട്. പ്ര​തി​രോ​ധ​താ​ര​മാ​യ ഗു​ർ​സി​മ്ര​ത് ഗി​ല്ലി​ന് ഇ​തു​വ​രെ പ​ക​ര​ക്കാ​ര​നാ​യി​പോ​ലും ക​ള​ത്തി​ലി​റ​ങ്ങാ​നാ​യി​ട്ടി​ല്ലെ​ന്നു മാ​ത്രം. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഒ​രു ടീ​മി​നാ​യി ഒ​ന്നി​ച്ചു ക​ള​ത്തി​ലി​റ​ങ്ങു​ന്ന ആ​ദ്യ സ​ഹോ​ദ​ര​ങ്ങ​ളെ​ന്ന റെ​ക്കോ​ഡ് അ​യ്മ​നും അ​സ്ഹ​റി​നു​മു​ള്ള​താ​ണ്. സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ് മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ൽ​നി​ന്ന് കൂ​ടൊ​ഴി​ഞ്ഞ​പ്പോ​ൾ ലെ​ഫ്റ്റ് വി​ങ്ങി​ൽ 19ാം ന​മ്പ​റു​കാ​ര​നാ​യ അ​യ്മ​നാ​ണ് ഇ​പ്പോ​ൾ സ്ഥാ​നം. ബ്ലാ​സ്റ്റേ​ഴ്സി​ന്റെ മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളി​ലും ക​ള​ത്തി​ലി​റ​ങ്ങി​യ അ​യ്മ​ൻ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യ ഇ​ല​വ​നി​ൽ​ത്ത​ന്നെ ബൂ​ട്ടു​കെ​ട്ടി. 32ാം ജ​ഴ്സി ന​മ്പ​റു​കാ​ര​നാ​യ അ​സ്ഹ​ർ ഇ​തി​ന​കം ഏ​ഴു ക​ളി​ക​ളി​ൽ ഇ​റ​ങ്ങി; ര​ണ്ടു ക​ളി​യി​ൽ ആ​ദ്യ ഇ​ല​വ​നി​ലും. ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന് ഐ.​എ​സ്.​എ​ല്ലി​ൽ വ​ര​വ​റി​യി​ച്ച ആ​ദ്യ താ​ര​ങ്ങ​ളാ​ണി​രു​വ​രും. 2016 ഡി​സം​ബ​റി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്ന ഐ.​എ​സ്.​എ​ൽ ഫൈ​ന​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ട്രോ​ഫി​യു​മാ​യി സ്റ്റേ​ഡി​യ​ത്തി​ലേ​ക്കെ​ത്തി​യ ബോ​യ്സ്, ഇ​ക്കു​റി ക​ളി​ക്കാ​രാ​യി അ​തേ കി​രീ​ട​മു​യ​ർ​ത്തു​ന്ന മു​ഹൂ​ർ​ത്ത​ത്തി​നാ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blasters FCSports Newsmidfielders
News Summary - Blasters midfielders twin brothers Ayman and Ashar
Next Story