Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാ​സ്​​റ്റേ​ഴ്​​സ്​...

ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ദു​ബൈ​യി​ൽ; പ്രീ ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ നാ​ളെ കി​ക്കോ​ഫ്​

text_fields
bookmark_border
ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ദു​ബൈ​യി​ൽ; പ്രീ ​സീ​സ​ൺ  മ​ത്സ​ര​ങ്ങ​ൾ​ക്ക്​ നാ​ളെ കി​ക്കോ​ഫ്​
cancel
camera_alt

ക്ല​ബ് രൂ​പ​വ​ത്ക​ര​ണ​ത്തി​ന്റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ൽ ‘നി​ങ്ങ​ളു​ടെ ഏ​റ്റ​വും

പ്രി​യ​പ്പെ​ട്ട ജ​ഴ്സി​യേ​തെ​ന്ന് ക​മ​ന്റ് ചെ​യ്യു​ക’ എ​ന്ന ത​ല​ക്കു​റി​പ്പോ​ടെ കേ​ര​ള

ബ്ലാ​സ്റ്റേ​ഴ്സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ചി​ത്രം

ദു​ബൈ: പ്ര​വാ​സ​ലോ​ക​ത്തെ കാ​ൽ​പ​ന്ത്​ പ്രേ​മി​ക​ൾ കാ​ത്തി​രു​ന്ന കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്‍റെ യു.​എ.​ഇ പ്രോ​ലീ​ഗ് ക്ല​ബു​ക​ളു​മാ​യു​ള്ള​ പ്രീ ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ശ​നി​യാ​ഴ്ച കി​ക്കോ​ഫ്. നാ​ളെ ദു​ബൈ സ​ബീ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ അ​ൽ​വ​സ്ൽ എ​ഫ്.​സി​യു​മാ​യാ​ണ്​ മ​ഞ്ഞ​പ്പ​ട​യു​ടെ ആ​ദ്യ സൗ​ഹൃ​ദ മ​ത്സ​രം. 12ന്​ ​ഷാ​ർ​ജ ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ ഷാ​ർ​ജ എ​ഫ്.​സി​യെ​യും 15ന്​ ​ദു​ബൈ​യി​ലെ അ​ൽ അ​വീ​റി​ലെ ശ​ഹാ​ബ്​ അ​ൽ അ​ഹ്​​ലി സ്​​റ്റേ​ഡി​യ​ത്തി​ൽ ശ​ഹാ​ബ്​ അ​ൽ അ​ഹ്​​ലി​യെ​യും നേ​രി​ടും. സെ​പ്റ്റം​ബ​ർ 21ന് ​തു​ട​ങ്ങു​ന്ന ഐ.​എ​സ്.​എ​ല്ലി​ന്​ മു​ന്നോ​ടി​യാ​യു​ള്ള അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണ്​ ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്രീ ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി യു.​എ.​ഇ​യി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഫി​ഫ വി​ല​ക്ക്​ മൂ​ലം ക​ളി​ക്കാ​നാ​യി​രു​ന്നി​ല്ല.

ഇ​ത്ത​വ​ണ മി​ക​ച്ച മൂ​ന്ന്​ പ്രോ ​ലീ​ഗ്​ ടീ​മു​ക​ൾ​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ടീ​മി​ന്​ മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കാ​നാ​കു​മെ​ന്നാ​ണ്​ കോ​ച്ച്​ ഇ​വാ​ൻ വു​കൊ​മ​നോ​വി​കി​ന്‍റെ പ്ര​തീ​ക്ഷ. ഇ​ന്ത്യ​ൻ ടീ​മി​ന് മ​ത്സ​ര​ങ്ങ​ളു​ള്ള​തി​നാ​ൽ ജീ​ക്സ​ൺ സി​ങ്, കെ.​പി. രാ​ഹു​ൽ, വി​പി​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ല്ലാ​തെ​യാ​ണ്​ ബ്ലാ​സ്റ്റേ​ഴ്സ് ഇ​ത്ത​വ​ണ ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, മി​ന്നും​താ​രം അ​ട്രി​യാ​ൻ ലൂ​ണ​യു​ടെ പ്ര​ക​ട​നം ആ​രാ​ധ​ക​രെ കൈ​യി​ലെ​ടു​ക്കു​മെ​ന്നു​റ​പ്പാ​ണ്. ക്വ​മെ പെ​പ്ര, മി​ലോ​സ്​ ഡ്രി​ൻ​സി​ക്, പ്രീ​തം കോ​ട്ട​ൽ എ​ന്നി​വ​രാ​ണ്​ ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ൾ.

ചൊ​വ്വാ​ഴ്ച രാ​ത്രി​ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ടീ​മി​ന്​ ആ​രാ​ധ​ക​ക്കൂ​ട്ട​മാ​യ മ​ഞ്ഞ​പ്പ​ട ഗം​ഭീ​ര സ്വീ​ക​ര​ണ​മൊ​രു​ക്കി​യി​രു​ന്നു. കൊ​ച്ചി​യി​ൽ ടീ​മി​ന്​ ല​ഭി​ച്ച പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും മ​ത്സ​ര​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കാ​നു​മാ​ണ്​ മ​ഞ്ഞ​പ്പ​ട​യു​ടെ തീ​രു​മാ​നം. സെ​പ്റ്റം​ബ​ർ 16 ​വ​രെ ടീം ​യു.​എ.​ഇ​യി​ലു​ണ്ടാ​കും. മു​ൻ യു.​എ.​ഇ ദേ​ശീ​യ താ​ര​വും അ​ൽ​അ​ഹ്​​ലി, അ​ൽ​വ​സ്ൽ ക്ല​ബു​ക​ളു​ടെ ക​ളി​ക്കാ​ര​നു​മാ​യി​രു​ന്ന ഹ​സ​ൻ അ​ലി ഇ​ബ്രാ​ഹി​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ച്ച്​ 16 സ്​​പോ​ർ​ട്​​സ്​ ആ​ണ്​ പ്രീ ​സീ​സ​ൺ ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersDubaiBlastersPre-season Foot Ball
News Summary - Blasters in Dubai; Pre-season matches kick off tomorrow
Next Story