ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം 22ന്
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ. പ്രതിസന്ധിയിലായ ഐ.എസ്.എൽ സീസൺ നടത്താൻ തീരുമാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് ആദ്യം അറിയിച്ചത്. സ്റ്റേഡിയം വാടകയെച്ചൊല്ലിയുള്ള തർക്കങ്ങളും നവീകരണ പ്രവർത്തനങ്ങളിലെ കാലതാമസവുമായിരുന്നു കോഴിക്കോട്ടേക്ക് മാറ്റാൻ കാരണം. എന്നാൽ, കോർപറേഷൻ സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായതോടെ കൊച്ചിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
കൊച്ചിയിൽ വാടക കുറച്ചു
ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൗണ്ടായി കലൂർ നിലനിർത്താനായി 6.4 ലക്ഷം രൂപ വാടകയിൽ ഇളവ് നൽകി സ്റ്റേഡിയം ഉടമകളായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്‍റ് അതോറിറ്റി. മത്സരത്തിന് 8.4 ലക്ഷം രൂപയായിരുന്നു വാടക. എ.ഐ.എഫ്.എഫ് നേരിട്ട് നടത്തിയ ചർച്ചയിലാണ് ഈ സീസണിൽ മാത്രം ഇളവുനൽകിയത്.
ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ
ഫെബ്രുവരി 22 Vs മുംബൈ സിറ്റി
ഫെബ്രുവരി 28 Vs ഇന്റർ കാശി
മാർച്ച് 7 Vsചെന്നൈയിൻ എഫ്.സി
മാർച്ച് 21 Vs പഞ്ചാബ് എഫ്.സി
ഏപ്രിൽ 15 Vs നോർത്ത് ഈസ്റ്റ്
എപ്രിൽ 18 Vs ജംഷഡ്പുർ എഫ്.സി
ഏപ്രിൽ 23 Vs ഒഡിഷ എഫ്.സി
മേയ് 10 Vs മുഹമ്മദൻസ്
മേയ് 17 Vs എഫ്.സി ഗോവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

