Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോളുത്സവം; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് പിറകിൽ

text_fields
bookmark_border
ഗോളുത്സവം; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് പിറകിൽ
cancel

കൊച്ചി: ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് 2-3ന് പിന്നിൽ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം തുടങ്ങിയയു​ടൻ ഗാലറിയെ നിശ്ശബ്ദമാക്കി റഹിം അലി ബ്ലാസ്റ്റേഴ്സിന്റെ വലയിൽ പന്തെത്തിച്ചു. എന്നാൽ, പതിനൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിയോസ് ദയമാന്റകോസ് ബ്ലാസ്റ്റേഴ്സിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ആതിഥേയരുടെ ആവേശത്തിന് അധികം ആയുസ്സുണ്ടായില്ല. രണ്ട് മിനിറ്റിനകം ചെന്നൈയിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ജോർദൻ മറെ വലയിലെത്തിച്ച് വീണ്ടും ലീഡ് സമ്മാനിച്ചു. 24ാം മിനിറ്റിൽ ജോർദൻ വീണ്ടും ബ്ലാസ്റ്റേഴ്സ് ​നെറ്റ് കുലുക്കിയതോടെ ബ്ലാസ്റ്റേഴ്സ് പതറി. എന്നാൽ, 38ാം മിനിറ്റിൽ ക്വാമി പെപ്ര ഒരു ഗോൾ തിരിച്ചടിച്ചതോടെ രണ്ടാം പകുതിയിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Blasters behind in the first half against Chennaiyin FC
Next Story