Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബ്ലാക്​ ​ ​ലൈവ്​സ്​​ സ്​റ്റിൽ മാറ്റർ; ചാമ്പ്യൻസ് ​ലീഗ്​ ഫൈനലിലും ജോർജ്​ ​േഫ്ലായ്​ഡ്​ ഉണ്ടായിരുന്നു
cancel
Homechevron_rightSportschevron_rightFootballchevron_right''ബ്ലാക്​ ​ ​ലൈവ്​സ്​​...

''ബ്ലാക്​ ​ ​ലൈവ്​സ്​​ സ്​റ്റിൽ മാറ്റർ''; ചാമ്പ്യൻസ് ​ലീഗ്​ ഫൈനലിലും ജോർജ്​ ​േഫ്ലായ്​ഡ്​ ഉണ്ടായിരുന്നു

text_fields
bookmark_border

ലിസ്​ബൺ: ചാമ്പ്യൻസ്​ ലീഗിലെ ആറാമത്​ കിരീടം നേടി ബയേൺ മ്യൂണിക്​ രാജാക്കൻമാരായ രാവിലും അമേരിക്കയിൽ വംശീയ കൊലപാതകത്തിന്​ ഇരയായി ശ്വ​ാസം മുട്ടി മരിച്ച ജോർജ്​ ​േഫ്ലായ്​ഡ്​ അദൃശ്യനായി ഉണ്ടായിരുന്നു. ബയേൺ മ്യൂണികി​െൻറ ഓസ്​​ട്രിയൻ സ്​ട്രൈക്കർ ഡേവിഡ്​ അലാബ ചാമ്പ്യൻസ് ​ലീഗ്​ കിരീടം ചേർത്തുവെച്ച്​ 'ബ്ലാക്​ ലിവ്​സ്​ സ്​റ്റിൽ മാറ്റർ' എന്നെഴുതിയ ടീഷർട്ട്​ പ്രദർശിപ്പിച്ചാണ്​ പ്രതിഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന്​ പ്രഖ്യാപിച്ചത്​.

ജോർജ്​ ​േഫ്ലായ്​ഡിന്​ ഐക്യദാർഢ്യവുമായി മുട്ടുകുത്തി നിന്നാണ്​ ഡേവിഡ്​ അലാബ പ്രതിഷേധമറിയിച്ചത്​. ടീഷർട്ടി​െൻറ മറുപുറത്ത്​ 'meine kraft lieg in jesus' അഥവാ 'എ​െൻറ ശക്തി ജീസസിൽ കിടക്കുന്നു' എന്നുമെഴുതിയിരുന്നു.

മത്സരത്തിന്​ ശേഷം പി.എസ്​.ജിയുടെ സൂപ്പർതാരം നെയ്​മറിനെ ​ചേർത്തുപിടിച്ച്​ ആ​ശ്വസിപ്പിക്കുന്ന അലാബയുടെ ചിത്രവും ​സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichpsgblacklivesmatterdavid alaba
Next Story