Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദ ​ഗ്രേ​റ്റ് ഗോ​വ​ൻ...

ദ ​ഗ്രേ​റ്റ് ഗോ​വ​ൻ കി​ച്ച​നി​ൽ ബി​രി​യാ​ണി സൂ​പ്പ​ർ​ഹി​റ്റ്!

text_fields
bookmark_border
ദ ​ഗ്രേ​റ്റ് ഗോ​വ​ൻ കി​ച്ച​നി​ൽ ബി​രി​യാ​ണി സൂ​പ്പ​ർ​ഹി​റ്റ്!
cancel

ബം​ഗ​ളൂ​രു: ഫു​ട്​​ബാ​ളും ബി​രി​യാ​ണി​യും ത​മ്മി​ൽ എ​ന്തു ബ​ന്ധം? ക​ട​ലും ക​ട​ലാ​ടി​യും​പോ​​​ലെ​ ത​ന്നെ. പ​ക്ഷേ, ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഐ.​എ​സ്.​എ​ല്ലി​ലെ ബം​ഗ​ളൂ​രു എ​ഫ്.​സി, കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​ന്ന്​ ത​ല​യി​ട്ടാ​ൽ ആ​രും ഇ​ത്​ പ​റ​യി​ല്ല. കാ​ര​ണം, ബം​ഗ​ളൂ​രു​വി​നെ​തി​രെ അ​വ​സാ​ന മി​നി​റ്റി​ൽ ഗോ​ള​ടി​ച്ച്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വി​ജ​യ​മു​റ​പ്പി​ച്ച​തി​നു പി​ന്നാ​ലെ ബി​രി​യാ​ണി ഫെ​സ്​​റ്റാ​യി​രു​ന്നു പേ​ജു​ക​ൾ നി​റ​യെ.

ക​ളി​യു​ടെ അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ബ്ലാ​സ്​​റ്റേ​ഴ്സ് ആ​രാ​ധ​ക​ർ ബി​രി​യാ​ണി​ച്ചെ​മ്പു​മാ​യി ചെ​ന്നു​ക​യ​റി​യ​ത് ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ ഇ​ൻ​സ്​​റ്റ​ഗ്രാം പേ​ജി​ൽ. പി​ന്നെ ത​ല​ങ്ങും വി​ല​ങ്ങും വി​ള​മ്പ​ലാ​യി​രു​ന്നു. നി​മി​ഷ​നേ​രം​കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് 'ബി​രി​യാ​ണി ക​മ​ൻ​റു'​ക​ളാ​ണ് ദി ​ബ്ലൂ​സിെൻറ ഒ​ഫി​ഷ്യ​ൽ പേ​ജി​ലെ മാ​ച്ച് ഫോേ​ട്ടാ​ക്ക് ല​ഭി​ച്ച​ത്. ഒ​ടു​വി​ൽ ക​മ​ൻ​റ് ഒാ​പ്ഷ​ൻ ഒാ​ഫാ​ക്കി​യ ബി.​എ​ഫ്.​സി അ​ധി​കൃ​ത​ർ 'ബി​രി​യാ​ണി സോ​ൾ​ഡ് ഒൗ​ട്ട്' ബോ​ർ​ഡ് വെ​ച്ചു.

അ​ൽ​പം ബി​രി​യാ​ണി​ക്ക​ഥ

ബം​ഗ​ളൂ​രു​വും ബ്ലാ​സ്​​റ്റേ​ഴ്സും ത​മ്മി​ലെ 'ബി​രി​യാ​ണി ഡ​ർ​ബി'​യു​ടെ പി​ന്നാ​മ്പു​റ ക​ഥ​യ​റി​യ​ണ​മെ​ങ്കി​ൽ ക​ഴി​ഞ്ഞ െഎ.​എ​സ്.​എ​ൽ സീ​സ​ൺ വ​രെ ചെ​ല്ല​ണം. 2019 ന​വം​ബ​ർ 23നാ​യി​രു​ന്നു ബം​ഗ​ളൂ​രു ക​ണ്ഠീ​ര​വ സ്​​റ്റേ​ഡി​യ​ത്തി​ൽ ബം​ഗ​ളൂ​രു- കേ​ര​ള മ​ത്സ​രം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ബ്ലാ​സ്​​റ്റേ​ഴ്സ് ആ​രാ​ധ​ക​ർ ക​ണ്ഠീ​ര​വ മ​ഞ്ഞ​ക്ക​ട​ലാ​ക്കി​യ​തി​നാ​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​രാ​ധ​ക​രെ കൂ​ട്ടാ​ൻ ബം​ഗ​ളൂ​രു​വിെൻറ ഫാ​ൻ ഗ്രൂ​പ്പാ​യ വെ​സ്​​റ്റ്​ ബ്ലോ​ക്ക് ബ്ലൂ​സ് സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി ന​ൽ​കു​ന്നു​ണ്ടെ​ന്ന് ശ്രു​തി​പ​ര​ന്നു. ക​ളി ഒ​റ്റ ഗോ​ളി​ന് ബ്ലാ​സ്​​റ്റേ​ഴ്സ് തോ​റ്റെ​ങ്കി​ലും ബി​രി​യാ​ണി മ​ണം ട്രോ​ളാ​യി പ​ര​ന്നു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മി​ക​ച്ച ബി​രി​യാ​ണി കി​ട്ടു​ന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ ലി​സ്​​റ്റ്​ ഒ​ഫി​ഷ്യ​ൽ പേ​ജി​ലി​ട്ടാ​യി​രു​ന്നു ബി.​എ​ഫ്.​സി​യു​ടെ മ​റു​പ​ടി.

ഇ​ത്ത​വ​ണ ഡി​സം​ബ​ർ 13ന് ​ബ്ലാ​സ്​​റ്റേ​ഴ്സി​നെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് ബം​ഗ​ളൂ​രു വീ​ഴ്ത്തി​യ മാ​ച്ച് ദി​വ​സം ഡി​ന്ന​റി​ന് ബം​ഗ​ളൂ​രു ടീ​മിെൻറ ഹോ​ട്ട​ലി​ൽ പാ​ർ​ത്താ​ലു ബി​രി​യാ​ണി ക​ഴി​ക്കു​ന്നതും ഗോളി ഗുർപ്രീതി​ന്‍റെ പരിഹാസവുമായി ചെ​റു വി​ഡി​യോ ബി.​എ​ഫ്.​സി ഒ​ഫി​ഷ്യ​ൽ പേ​ജി​ൽ പ​ങ്കു​വെ​ച്ചു.

ബു​ധ​നാ​ഴ്ച ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ െക.​പി. രാ​ഹു​ലിെൻറ സോ​ളോ​റ​ൺ ഗോ​ളി​ൽ ബം​ഗ​ളൂ​രു വീ​ണ​തോ​ടെ മ​ഞ്ഞ​പ്പ​ട ആ​രാ​ധ​ക​ർ ബി​രി​യാ​ണി ആ​ഘോ​ഷ​മാ​ക്കി. ബി.​എ​ഫ്.​സി പേ​ജി​ലെ ബി​രി​യാ​ണി പൊ​ങ്കാ​ല​ക്ക് പു​റ​മെ ബ്ലാ​സ്​​റ്റേ​ഴ്സിെൻറ ഒ​ഫി​ഷ്യ​ൽ പേ​ജി​ലെ വീ​ഡി​യോ​യി​ൽ രാ​ഹു​ലും സ​ഹ​ലും ഹ​ക്കു​വും പ്ര​ശാ​ന്തു​മ​ട​ങ്ങു​ന്ന താ​ര​ങ്ങ​ൾ ബി​രി​യാ​ണി ഇ​ഷ്​​ട​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും, ​സ്വാ​ദൂ​റും ബി​രി​യാ​ണി എ​വി​ടെ​കി​ട്ടു​മെ​ന്നും ഉ​പ​ദേ​ശി​ച്ചു. ബി​രി​യാ​ണി അ​ത്ര ഇ​ഷ്​​ട​മ​ല്ല; കു​ഴി​മ​ന്തി​യാ​ണ് ത​നി​ക്ക് പ്രി​യ​മെ​ന്നാ​യി​രു​ന്നു ഹീ​റോ ഒാ​ഫ് ദ ​മാ​ച്ച് കെ.​പി. രാ​ഹു​ലിെൻറ ക​മ​ൻ​റ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Isl 2020-21
Next Story