Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി:...

സന്തോഷ് ട്രോഫി: കേരളത്തെ ബിനോ ജോര്‍ജ് പരിശീലിപ്പിക്കും

text_fields
bookmark_border
bino george
cancel

കൊച്ചി: നവംബറില്‍ ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ (സൗത്ത് സോണ്‍ 2021_-22) കേരള ടീമി​െൻറ ഹെഡ് കോച്ചായി ബിനോ ജോര്‍ജിനെ നിയമിച്ചു. ടി.ജി. പുരുഷോത്തമനാണ് അസിസ്​റ്റൻറ്​ കോച്ചെന്നും കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു.

നിലവിൽ ഐ ലീഗ്​ രണ്ടാം ഡിവിഷൻ ക്ലബ്​ കേരള യുനൈറ്റഡ്​ എഫ്​.സിയുടെ ഹെഡ്​ കോച്ചാണ്​ ബിനോ ജോർജ്​. കേരളത്തിൽനിന്നുള്ള ആദ്യ എ.എഫ്​.സി ​പ്രഫഷനൽ കോച്ചിങ്​ ഡി​േപ്ലാമധാരിയും ഈ തൃശൂർ സ്വദേശിയാണ്​.

പ്രഫഷനൽ ഫുട്​ബാൾ ജീവിതത്തിന്​ തുടക്കം കുറിച്ചത് 1997​ ഗോവ മർമുഗോവ പോർട്ട്​ ട്രസ്​റ്റ്​ ടീമിലൂടെയാണ്​. 1998ൽ കൊൽക്കത്ത മുഹമ്മദൻ സ്​പോർട്ടിങ്​ ക്ലബിൽ ചേർന്നു. 2000ൽ ബംഗളൂരു യു.ബി ക്ലബിലും തുടർന്ന്​ കേരളത്തിലേക്ക്​ മടങ്ങി 2002ൽ എഫ്​.സി കൊച്ചിയിലും അംഗമായി.

ദേശീയ ഗെയിംസിന്​ കേരള ടീമിനെയും അതോടൊപ്പം വിവ കേരള എഫ്​.സിയെയും പരിശീലിപ്പിച്ചാണ്​ കോച്ചിങ്​ ജീവിതത്തിലേക്ക്​ കടന്നത്​. കേരള ബ്ലാസ്​റ്റേഴ്​സി​െൻറ റിസർവ്​ ടീം കോച്ചാണ്​ ടി.ജി. പുരുഷോത്തമൻ. 2019-_20 സന്തോഷ്​ ട്രോഫി ടീമി​െൻറ അസി. കോച്ചായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santhosh trophyBino George
News Summary - Bino George appointed as kerala santhosh trophy team head coach
Next Story