Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിരമിക്കൽ...

വിരമിക്കൽ പ്രഖ്യാപിച്ച് കരിം ബെൻസേമ

text_fields
bookmark_border
വിരമിക്കൽ പ്രഖ്യാപിച്ച് കരിം ബെൻസേമ
cancel

ന്താരാഷ്ട്ര ഫുട്‌ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസേമ. തന്റെ 35-ാം ജന്മദിനത്തിൽ ട്വിറ്ററിലൂടെയാണ് താരം ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്.

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ സ്വന്തം ടീമായ ഫ്രാൻസ് പരാജയമേറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഫിഫ ബാലൺ ഡി ഓർ പുരസ്കാര ജേതാവായ താരം വിരമിക്കുന്നതായി അറിയിച്ചത്. പരിക്ക് കാരണം താരത്തിന് ലോകകപ്പ് നിരയിൽ ഇടം കിട്ടിയിരുന്നില്ല.

''ഞാൻ ചെയ്ത പരിശ്രമങ്ങളും തെറ്റുകളുമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്.. അതിൽ ഞാൻ അഭിമാനിക്കുന്നു.. ഞാനെന്റെ കഥ എഴുതി, ഞങ്ങളുടേത് ഇവിടെ അവസാനിക്കുന്നു..'' -ബെൻസേമ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karim benzemaFranceretires
News Summary - Benzema retires from international football
Next Story