മുംബൈ സിറ്റിയെ കീഴടക്കി ആദ്യമായി ഡ്യുറാൻഡ് കപ്പിൽ മുത്തമിട്ട് ബംഗളൂരു എഫ്.സി
text_fieldsകൊൽക്കത്ത: എഴുതിത്തള്ളാനായിട്ടില്ലെന്ന് തെളിയിച്ച് ഡ്യുറാൻഡ് കപ്പിൽ ബംഗളൂരു എഫ്.സിയുടെ വിജയാഹ്ലാദം. കരുത്തരുടെ അങ്കത്തിൽ മുംബൈ സിറ്റി എഫ്.സിയെ 2-1ന് തോൽപിച്ചാണ് സുനിൽ ഛേത്രിയും സംഘവും വിജയാരവം മുഴക്കിയത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇരുനിരകളും അവസരങ്ങൾ തുറന്നെടുത്ത കളിയിൽ ശിവശക്തി, അലൻ കോസ്റ്റ എന്നിവരാണ് ബംഗളൂരുവിന്റെ ഗോളുകൾ നേടിയത്.
മുംബൈയുടെ ഏക ഗോൾ അപൂയ സ്കോർ ചെയ്തു. ബംഗളൂരു നിരയിൽ നായകൻ ഛേത്രി, റോയ് കൃഷ്ണ എന്നിവരും മുംബൈ നിരയിൽ ഗ്രെഗ് സ്റ്റുവാർട്ടും എൽ. ചാങ്തെയും മികച്ച അവസരങ്ങൾ പാഴാക്കി. ബംഗളൂരുവിന്റെ പ്രഥമ ഡ്യുറാൻഡ് കപ്പ് കിരീടമാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

