ഐ.എസ്.എൽ; ബംഗളൂരുവിന് ജയം
text_fieldsഗുവഹാതി: ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്ക് ജയം. താഴെത്തട്ടിലുള്ളവരുടെ പോരിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ബംഗളൂരു 2-1ന് തോൽപിച്ചത്. ഇഞ്ചുറി സമയ ഗോളിലായിരുന്നു ബംഗളൂരുവിന്റെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം ശിവശക്തി നാരായണൻ (50), അലൻ കോസ്റ്റ (90+4) എന്നിവരാണ് ബംഗളൂരുവിന്റെ ഗോളുകൾ നേടിയത്. റൊമെയ്ൻ ഫിലിപ്പോറ്റ്യു (66) ആണ് നോർത്ത് ഈസ്റ്റിനായി സ്കോർ ചെയ്തത്. 13 മത്സരങ്ങളിൽ നാലാം വിജയം നേടിയ ബംഗളൂരു 13 പോയന്റോടെ എട്ടാം സ്ഥാനത്തേക്കുയർന്നു. 13 കളികളിൽ 12ാം തോൽവി ഏറ്റുവാങ്ങിയ നോർത്ത് ഈസ്റ്റ് മൂന്നു പോയന്റുമായി അവസാന സ്ഥാനത്താണ്.
13 മത്സരങ്ങളിൽ 31 പോയന്റോടെ നിലവിലെ ജേതാക്കളായ ഹൈദരാബാദ് ആണ് മുന്നിൽ. 12 കളികളിൽ 30 പോയന്റുള്ള മുംബൈ സിറ്റി രണ്ടാമതും 12 മത്സരങ്ങളിൽ 25 പോയന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണ്. മുംബൈയും ബ്ലാസ്റ്റേഴ്സും നാളെ ഏറ്റുമുട്ടും.