Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ന് കോ​ഴി​ക്കോട്ട്​ സൂപ്പർ സെമി
cancel

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്റെ മ​ണ്ണി​ൽ വി​രു​ന്നെ​ത്തി​യ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ന്റെ ആ​ദ്യ സെ​മി ഫൈ​ന​ലി​ന് വെ​ള്ളി​യാ​ഴ്ച കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം സാ​ക്ഷി​യാ​വും. എ ​ഗ്രൂ​പ് ജേ​താ​ക്ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി സി ​ഗ്രൂ​പ്പി​ലെ മു​മ്പ​നാ​യ ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യെ നേ​രി​ടും.

വൈ​കീ​ട്ട് ഏ​ഴി​നാ​ണ് സെ​മി ഫൈ​ന​ൽ മ​ത്സ​രം. നേ​ര​ത്തെ 8.30നാ​യി​രു​ന്നു മ​ത്സ​രം നി​ശ്ച​യി​ച്ച​ത്. സെ​മി​യും ഫൈ​ന​ലും ഏ​ഴു​ മ​ണി​യി​ലേ​ക്ക് മാ​റ്റി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ ഒ​ഡി​ഷ എ​ഫ്.​സി നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ നേ​രി​ടും. 25ന് ​കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ.

എ ​​ഗ്രൂ​പ്പി​ൽ ശ്രീ​നി​ധി ഡെ​ക്കാ​നോ​ടും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നോ​ടും സ​മ​നി​ല പി​ടി​ച്ച ബം​ഗ​ളൂ​രു റൗ​ണ്ട് ഗ്ലാ​സ് പ​ഞ്ചാ​ബി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് തോ​ൽ​പി​ച്ച് നേ​ടി​യ അ​ഞ്ചു പോ​യ​ന്റു​മാ​യാ​ണ് സെ​മി​യി​ൽ ക​ട​ന്ന​ത്.

സി ​ഗ്രൂ​പ്പി​ൽ മൂ​ന്നു ക​ളി​യും ജ​യി​ച്ച് രാ​ജ​കീ​യ​മാ​യാ​ണ് ജാം​ഷ​ഡ്പു​രി​ന്റെ സെ​മി പ്ര​വേ​ശ​നം. എ​ഫ്.​സി ഗോ​വ​യെ 5-3നും ​എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നെ 3-0ത്തി​നും ഗോ​കു​ലം കേ​ര​ള​യെ 3-2നും ​തോ​ൽ​പി​ച്ച് ആ​ധി​കാ​രി​ക​മാ​യാ​ണ് ജാം​ഷ​ഡ്പു​രി​ന്റെ വ​ര​വ്.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്തു​മ്പോ​ൾ സെ​മി​യി​ൽ സാ​ധ്യ​ത കൂ​ടു​ത​ൽ ജാം​ഷ​ഡ്പു​രി​നാ​ണ്. ആ​ക്ര​മ​ണ​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലും ഒ​രേ​പോ​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജാം​ഷ​ഡ്പു​രി​ന്റേ​ത്. മി​ന്നു​ന്ന ഫോ​മി​ലു​ള്ള ആ​സ്ട്രേ​ലി​യ​ൻ ഫോ​ർ​വേ​ഡ് ഹാ​രി​സ​ൺ ​ഹി​ക്കി സാ​യ​റി​ലാ​ണ് ജാം​ഷ​ഡ്പു​രി​ന്റെ പ്ര​തീ​ക്ഷ​ക​ൾ. ക​ളം​നി​റ​ഞ്ഞു ക​ളി​ക്കു​ന്ന ഇ​ഷാ​ൻ പ​ണ്ഡി​ത​യും ഫാ​റൂ​ഖ് ചൗ​ധ​രി​യും അ​വ​രു​ടെ കു​ന്ത​മു​ന​ക​ളാ​ണ്.

മ​റു​വ​ശ​ത്ത് ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യെ​യും ഫി​ജി സ്ട്രൈ​ക്ക​ർ റോ​യ് കൃ​ഷ്ണ​യെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ബം​ഗ​ളൂ​രു​വി​ന്റെ ആ​ക്ര​മ​ണം. മു​ൻ ബ്ലാ​സ്റ്റേ​ഴ്സ് താ​രം സ​ന്ദേ​ശ് ജി​ങ്കാ​നും കൂ​ട്ട​രും തീ​ർ​ക്കു​ന്ന പ്ര​തി​രോ​ധ കോ​ട്ട​യാ​ണ് ബം​ഗ​ളൂ​രു​വി​ന്റെ ക​രു​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru FCJamshedpur FCSuper Cup
News Summary - Bengaluru FC vs Jamshedpur FC in Super Cup 1st Semi Kick-off at Kozhikode Corporation Stadium at 7 p.m.
Next Story