ബംഗളൂരു എഫ്.സി അക്കാദമി സെലക്ഷൻ ട്രയൽസ് നടത്തുന്നു
text_fieldsബംഗളൂരു: ബംഗളൂരു എഫ്.സിയുടെ അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. അണ്ടർ എട്ട്, പത്ത്, 12 വിഭാഗത്തിലെ അക്കാദമി ടീമുകളിലേക്കുള്ള സെലക്ഷൻ ട്രയൽസാണ് അശോക് നഗറിലെ ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുക. സെപ്റ്റംബർ ആറ്, ഏഴ്, എട്ട് തീയതികളിലായിരിക്കും സെലക്ഷൻ ട്രയൽസ്.
പരിശീലനം മാത്രമുള്ള നോൺ-റെസിഡൻഷ്യൽ അക്കാദമിയിലേക്കായിരിക്കും പ്രവേശനം. 2009 ജനുവരി ഒന്നിനും 2015 ഡിസംബർ 31നും ഇടയിൽ ജനിച്ച കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം. അണ്ടർ എട്ട് വിഭാഗത്തിന് സെപ്റ്റംബർ ആറിനും അണ്ടർ പത്ത് വിഭാഗത്തിന് ഏഴിനും അണ്ടർ 12 വിഭാഗത്തിന് എട്ടിനുമായിരിക്കും ട്രയൽസ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8892386170, 8197209753.

