Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപന്ത്​ സ്​റ്റോപ്പ്​...

പന്ത്​ സ്​റ്റോപ്പ്​ ചെയ്യുന്നത്​ പാളി; ബെൽജിയം ഗോളി തി​േബാട്ട്​​ കൊർടുവ സഹതാരത്തിന്​ നൽകിയത്​ 'ഗംഭീര ഗോൾ'

text_fields
bookmark_border
പന്ത്​ സ്​റ്റോപ്പ്​ ചെയ്യുന്നത്​ പാളി; ബെൽജിയം ഗോളി തി​േബാട്ട്​​ കൊർടുവ സഹതാരത്തിന്​ നൽകിയത്​ ഗംഭീര ഗോൾ
cancel

മൈനസ്​ പാസ്​ അനായാസം കൈാര്യം ചെയ്യുന്ന ഗോളിമാരുള്ളത്​ ഡിഫ​േൻറഴ്​സിന്​​ വലിയ കരുത്താണ്​. പ്രതിസന്ധി ഘട്ടങ്ങളിൽ അത്​ അനിവാര്യവുമാണ്​. ചില സന്ദർഭങ്ങളിലെങ്കിലും മൈനസ്​ പാസുകൾ വില്ലനാവാറുണ്ട്​. മൈനസ്​ പാസുകൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്​തില്ലെങ്കിൽ ഏത്​ വമ്പൻ ഗോളിക്കും വലിയ വില​െകാടുക്കേണ്ടി വരും.

യുവേഫ നാഷൻസ്​ ലീഗിലെ നിർണായക മത്സരത്തിൽ ഡെൻമാർക്കിനെതിരെ ബെൽജിയം ഗോളി തിബോട്ട്​ കൊർടുവക്ക്​ അങ്ങനെ ഒരു അമളി പറ്റി. ബെൽജിയത്തി​െൻറയും റയൽ മഡ്രിഡി​െൻറ വിശ്വസ്​ഥനായ താരം അനായാസം മൈനസ്​ പാസുകൾ വാങ്ങി പന്ത്​ സപ്ലൈ ചെയ്യുന്ന ഗോളികൂടിയാണ്​. മനോഹരമായ സേവിങ്ങു​കളോടൊപ്പം ഇൗ കഴിവും കൂടിയുള്ളതാണ്​ തിബോട്ട്​ കൊർടുവയെ ടോപ്​ സ്​റ്റാർ ഗോളി കൂടിയാക്കിയത്​.

എന്നാൽ, ഡെൻമാർക്കിനെതിരായ മത്സരത്തിൽ ചെറിയൊരു പാളിച്ച പറ്റി. വിങ്​ ബാക്ക്​ നസർ ഷാഡ്​ലി നൽകിയ മൈനസ്​ പാസ്​ കാലിൽ കൊരുക്കാൻ ഗോളിക്ക്​ പാളി. പന്ത്​ നേരെ ചെന്നത്​ പോസ്​റ്റിലേക്കാണ്​. ഈ ഗോൾ വഴങ്ങിയതിനു പിന്നാലെ കെവിൻ​ ഡിബ്രൂയിൻ ഗോൾ തിരിച്ചടിച്ചതിനാൽ ബെൽജിയം അപകടം ഒഴിവാക്കി മത്സരത്തിൽ മുൻ തൂക്കം നിലനിർത്തി. മത്സരത്തിൽ ഡൻമാർക്കിനെ 4-2ന്​ തോൽപിച്ച്​ ബെൽജിയം നാഷൻസ്​ ലീഗ്​ ഫൈനൽസിൽ പ്രവേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UEFA Nations LeagueThibaut Courtois
Next Story