ഫ്രാൻസ് -ബെൽജിയം പോരാട്ടം; ആരും ഗോളടിക്കാതെ ആദ്യ പകുതി
text_fieldsഡ്യൂസൽഡോർഫ്: യൂറോ കപ്പ് പ്രീക്വാർട്ടറിലെ കരുത്തരുടെ തീപാറും പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതം. 45 മിനിറ്റ് നേരം ബെൽജിയത്തിന് മേൽ ഫ്രാൻസിനായിരുന്ന മുൻതൂക്കമെങ്കിലും വലചലിപ്പിക്കാനായില്ല.
സൂപ്പർതാരം കിലിയൻ എംബാപ്പെയും മാർകസ് തുറാമും അേൻറാണിയോ ഗ്രീസ്മാനും നയിച്ച ഫ്രഞ്ച് മുന്നേറ്റ നിര ബെൽജിയം ഗോൾ മുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
ലൂയിസ് ഒപെണ്ടയും ഡോക്കുവും കെവിൻ ഡിബ്രൂയിനും നടത്തിയ ചെറിയ മുന്നേറ്റങ്ങളൊഴിച്ചാൽ പറയത്തക്ക നീക്കങ്ങൾ ബെൽജിയത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സൂപ്പർ സ്ട്രൈക്കർ റൊമേലു ലുക്കാക്കു ആദ്യ പകുതിയിൽ നിറംമങ്ങി.
രണ്ടാം തവണയും മഞ്ഞ കാർഡ് കണ്ട ഫ്രഞ്ച് മിഡ്ഫീൽഡർ അഡ്രിയാൻ റബിയോക്ക് അടുത്ത മത്സരം നഷ്ടമാകും. ഗ്രീസ്മാൻ, ചൊമൈനി ഉൾപ്പെടെ ഫ്രാൻസ് നിരയിൽ മൂന്ന് പേരാണ് മഞ്ഞ കാർഡ് വാങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

