Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോറ്റ്...തോറ്റ് ബെൽജിയം; അയർലൻഡിനെ ഗോളിൽ മുക്കി ഇംഗ്ലണ്ട്, ഹാലൻഡിന്റെ ഹാട്രിക് മികവിൽ നോർവെക്ക് തകർപ്പൻ ജയം

text_fields
bookmark_border
തോറ്റ്...തോറ്റ് ബെൽജിയം; അയർലൻഡിനെ ഗോളിൽ മുക്കി ഇംഗ്ലണ്ട്, ഹാലൻഡിന്റെ ഹാട്രിക് മികവിൽ നോർവെക്ക് തകർപ്പൻ ജയം
cancel

ബുഡാപെസ്റ്റ്(ഹംഗറി): യുവേഫ നാഷൻസ് ലീഗിൽ ഇസ്രയേലിനോടും തോറ്റ് ബെൽജിയം. ബുഡാപെസ്റ്റിലെ ബോസിക് അരീനയിൽ നടന്ന മത്സരത്തിൽ ഏക പക്ഷീയമായ ഒരു ഗോളിനാണ് ബെൽജിയത്തിന്റെ തോൽവി. 86ാം മിനിറ്റിൽ മിഡ്ഫീൽഡർ യാർഡൻ ഷുവയാണ് ഇസ്രയേലിനായി വിജയഗോൾ നേടിയത്.

തോൽവി വഴങ്ങിയെങ്കിലും നാല് പോയിന്റുമായി ലീഗ് എ ഗ്രൂപ്പ് 2 വിൽ ഇസ്രയേലിന് മുന്നിൽ മൂന്നാമതാണ് ബെൽജിയം. ഇസ്രയേലിനും നാല് പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ അയർലാൻഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇംഗ്ലണ്ട് തകർത്തു. ഹാരി കെയ്ൻ, ആന്റണി ഗോർഡൻ, കോണർ ഗാലങ്കർ, ജറോഡ് ബോവൻ, ടെയ്‍ലർ ബെല്ലിസ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ ലീഗ് ബി ഗ്രൂപ് 2 വിൽ ഇംഗ്ലണ്ട് ഒന്നാതെത്തി. ഗ്രീസാണ് രണ്ടാമത്. ഫിൻലാൻഡിലെ ഗ്രീസ് എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി.

മറ്റൊരു മത്സരത്തിൽ എർലിങ് ഹാലൻഡിന്റെ ഹാട്രിക് മികവിൽ കസാഖിസ്താനെ എതിരില്ലാത്ത അഞ്ച് ഗോളിന് നോർവെ തകർത്തു (5-0).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Belgium also lost to Israel; England crushed Ireland by five goals to no opposition
Next Story