Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുണ്ടസ് ലിഗയിൽ വീണ്ടും വിസിൽ മുഴക്കം; പരിക്കിൽ വലഞ്ഞ ബയേണിന് സമനിലക്കുരുക്ക്

text_fields
bookmark_border
ബുണ്ടസ് ലിഗയിൽ വീണ്ടും വിസിൽ മുഴക്കം; പരിക്കിൽ വലഞ്ഞ ബയേണിന് സമനിലക്കുരുക്ക്
cancel

ബുണ്ടസ് ലിഗയിൽ വീണ്ടും വിസിൽ മുഴക്കം; പരിക്കിൽ വലഞ്ഞ ബയേണിന് സമനിലക്കുരുക്ക്രണ്ടു മാസത്തിലേറെ നീണ്ട ഇടവേള നിർത്തി വീണ്ടും കളി തിരിച്ചെത്തിയ ബുണ്ടസ് ലിഗയിൽ തുടക്കം പതറി ബയേൺ. കരുത്തരായ ലൈപ്സിഷിനെതിരെ ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ചൂപോ മോട്ടിങ് ബയേണിനെ മുന്നിലെത്തിച്ച കളിയിൽ മാഴ്സൽ ഹാൾസ്റ്റെൻബർഗിലൂടെയാണ് ലൈപ്സിഷ് തിരിച്ചടിച്ചത്. ചൂപോ മോട്ടിങ്ങിനിത് സീസണിലെ 12ാം ഗോളാണ്.

ഗോൾ കീപർ മാനുവൽ നോയർ, സാദിയോ മാനേ, ലുകാസ് ഹെർണാണ്ടസ് എന്നിവരടക്കം പരിക്കുമായി പുറത്തിരിക്കുന്ന ടീം തന്നെയാണ് ബുണ്ടസ് ലിഗ പട്ടികയിൽ ഒന്നാമത്. ലൈപ്സിഷ് ആറു പോയിന്റ് പിറകിൽ മൂന്നാമതും.

ലോകകപ്പ് കളിച്ച 11 പേരുമായാണ് ബയേൺ ടീമിനെ ഇറക്കിയത്. സ്വിസ് ഗോളി യാൻ സോമർ വല കാത്തപ്പോൾ സെർജി നബ്രി, ഗോരറ്റ്സ്ക തുടങ്ങിയവരും ഇറങ്ങി. നബ്രി എട്ടാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിച്ചെന്നു തോന്നിച്ചെങ്കിലും ബാറിൽ തട്ടി മടങ്ങി.

ചാമ്പ്യൻസ് ലീഗിലെ ഏറ്റവും കടുത്ത പോരിൽ അടുത്ത മാസം ബയേൺ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെ നേരിടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bayern stumble to a 1-1 draw at Leipzig in Bundesliga restart
Next Story