Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബയേണിന്​ തുടർച്ചയായ...

ബയേണിന്​ തുടർച്ചയായ ഒമ്പതാം ബുണ്ടസ്​ ലിഗ കിരീടം; വിജയത്തോടെ കോച്ച്​ പടിയിറങ്ങുന്നു

text_fields
bookmark_border
ബയേണിന്​ തുടർച്ചയായ ഒമ്പതാം ബുണ്ടസ്​ ലിഗ കിരീടം; വിജയത്തോടെ കോച്ച്​ പടിയിറങ്ങുന്നു
cancel

മ്യൂണിക്​: ജർമൻ ഫുട്​ബാളിൽ ബയേൺ മ്യൂണിക്കിന്​ പകരംവെക്കാൻ ഇക്കുറിയും മറ്റൊരു പേരില്ല. തുടർച്ചയായി ഒമ്പതാം തവണയും കിരീടം ചൂടി ബവേറിയൻസ്​ ബുണ്ടസ്​ലിഗയിൽ തങ്ങളുടെ ട്രോഫികളുടെ എണ്ണം 31ലെത്തിച്ചു. സീസണിൽ രണ്ട്​ കളി ബാക്കിനിൽക്കെയാണ്​ 10 പോയൻറി​െൻറ ലീഡിൽ ​ബയേണി​െൻറ വിജയഭേരി. വെല്ലുവിളി ഉയർത്തി രണ്ടാം സ്​ഥാനത്തുണ്ടായിരുന്നു ലൈപ്​സിഷ്​ ബൊറൂസിയ ഡോർട്​മുണ്ടിനോട്​ (3-2) തോറ്റതോടെ തന്നെ ബയേൺ ജർമനിയിലെ ചാമ്പ്യന്മാരായി മാറ


32ാം അങ്കത്തിന്​ ബൊറൂസിയ മൊൻഷൻഗ്ലാഡ്​ബാഹിനെ നേരിടാനിറങ്ങുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പായിരുന്നു സന്തോഷവാർത്ത. ശേഷം, അലയൻസ്​ അറീനയിൽ ഗ്ലാഡ്​ബാഹിനെതിരെ ആറ്​ ഗോളടിച്ച്​ ബയേൺ കിരീടവിജയം ആഘോഷമാക്കി. സീസണിലെ ഗോൾവേട്ടക്കാരൻ റോബർ​ട്​ ലെവൻഡോവ്​സ്​കി ഹാട്രിക്കുമായി വിജയാഘോഷത്തെ മുന്നിൽ നിന്ന്​ നയിച്ചു. തോമസ്​ മ്യൂളർ, കിങ്​സ്​ലി കോമാൻ, ലെറോയ്​ സാനെ എന്നിവർ കൂടി വലകുലുക്കിയതോടെ ചിത്രം വ്യക്​തമായി.ബുണ്ടസ്​ ലിഗയിലെ 39 ഗോൾ ഉൾപ്പെടെ ലെവൻഡോവ്​സ്​കിയുടെ സീസണിലെ ആകെ ഗോളുകളുടെ എണ്ണം 46 ആയി.

ഒരുപിടി കിരീടങ്ങൾ സമ്മാനിച്ച്​ ഹാൻസ്​ ഫ്ലിക്​ പടിയിറങ്ങുന്നു

മ്യൂണിക്​: ഒന്നര വർഷം നീണ്ട കാലയളവിൽ ബയേണിന്​ ഒരുപിടി കിരീടങ്ങൾ സമ്മാനിച്ച്​ കോച്ച്​ ഹാൻസ്​ ഫ്ലിക്​ പടിയിറങ്ങുകയാണ്​. കഴിഞ്ഞ സീസൺ പാതിവഴിയിൽ സ്​ഥാനമേറ്റ ഫ്ലിക്കിനു കീഴിൽ ബയേൺ നേടിയത്​ രണ്ട്​ ബുണ്ടസ്​ ലിഗ, ഒരു യുവേഫ ചാമ്പ്യൻസ്​ ലീഗ്​, ഒരു ക്ലബ്​ ലോകകപ്പ്​, യുവേഫ സൂപ്പർ കപ്പ്​ ഉൾപ്പെടെ ഏഴ്​ കിരീടങ്ങൾ.


2016ൽ സൂപ്പർ കോച്ച്​ പെപ്​ ഗ്വാർഡിയോളയുടെ പടിയിറക്കത്തിനു പിന്നാലെ, പലകോച്ചുമാരെയും മാറിമാറി പരീക്ഷിച്ചാണ്​ ബയേൺ അസിസ്​റ്റൻറുമാരിൽ ഒരാളായ മുൻ താരം ഫ്ലിക്കിലെത്തുന്നത്​. ആഞ്ചലോട്ടിക്കും, യുപ്​ ഹെയ്​ൻകസിനും പിൻഗാമിയായ നികോ കൊവാകിന്​ ഒന്നര വർഷം സമയംനൽകിയിട്ടും കാര്യമായ നേട്ടമുണ്ടായില്ല.

പകരക്കാരനായി ചുമതലയേറ്റ ഹാൻസ്​ ഫ്ലിക്ക്​ അലയൻസ്​ അറീനയുടെ പടിയിറങ്ങിപ്പോയ ​െപ്ലയർ മാനേജ്​മെൻറും, സൗഹൃദ അന്തരീക്ഷവും, കളി മികവും തിരികെയെത്തിച്ചു. കൊവാക്​ പരിശീലിപ്പിച്ച ​അതേ ടീമുമായി യാത്രതുടങ്ങിയ ഫ്ലിക്​ കിരീടങ്ങൾ ഒാരോന്നായി വെട്ടിപ്പിടിച്ചു. ഗ്വാർഡി യുഗത്തിനു ശേഷം ചാമ്പ്യൻസ്​ ലീഗും ക്ലബ്​ ലോകകപ്പും ഉൾപ്പെടെ ഒരുപിടി കിരീടങ്ങൾ. ബയേൺ കരാർ വാഗ്​ദാനം ചെയ്​തിട്ടും, വിടാനാണ്​ ഫ്ലിക്കി​െൻറ തീരുമാനം. വൈകാതെ ജർമൻ ദേശീയ ടീം പരിശീലകനായി അദ്ദേഹത്തെ കാണാനാവും. ഫ്ലിക്കിന്​ പകരക്കാരനായി ലൈപ്​സിഷി​െൻറ യൂലിയൻ നാഗ്​ൾസ്​മാനുമായി ബയേൺ കരാറിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichBundesliga
News Summary - Bayern Munich win record-extending 9th straight Bundesliga title
Next Story