Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബയേണിന് തുടർച്ചയായ...

ബയേണിന് തുടർച്ചയായ പത്താം ബുണ്ടസ് ലീഗ കിരീടം

text_fields
bookmark_border
ബയേണിന് തുടർച്ചയായ പത്താം ബുണ്ടസ് ലീഗ കിരീടം
cancel
Listen to this Article

മ്യൂണിക്: ജർമൻ ഫുട്ബാളിൽ ബയേൺ മ്യൂണിക്കിന് പകരംവെക്കാൻ ഇക്കുറിയും മറ്റൊരു പേരില്ല. തുടർച്ചയായി പത്താം തവണയും കിരീടം ചൂടി ബവേറിയൻസ് ബുണ്ടസ് ലീഗയിൽ തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. ഇതോടെ ടീമിന്‍റെ ബുണ്ടസ് ലീഗ ട്രോഫികളുടെ എണ്ണം 32ലെത്തി.

ലീഗിൽ മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് 12 പോയിന്‍റിന്‍റെ ലീഡിൽ ബയേണിന്‍റെ വിജയഭേരി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-1ന് തോൽപിച്ചാണ് കിരീടം ഉറപ്പിച്ചത്. ടീമിനുവേണ്ടി സെർജ് നെബ്റി, റോബർട്ട് ലെവൻഡോസ്കി, ജമാൽ മുസിയാല എന്നിവർ വലകുലുക്കി. ഡോർട്ട്മുണ്ടിനുവേണ്ടി എംറെ ഖാൻ പെനാൽട്ടിയിലൂടെ ആശ്വാസ ഗോൾ നേടി.

31 മത്സരങ്ങളിൽനിന്നായി 75 പോയിന്‍റാണ് ബയേണിനുള്ളത്. രണ്ടാമതുള്ള ഡോർട്ട്മുണ്ടിന് 31 മത്സരങ്ങളിൽനിന്നായി 63 പോയിന്‍റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichBundesliga
News Summary - Bayern clinch 10th straight Bundesliga title
Next Story