Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്ല​ബ് ലോ​ക​ക​പ്പ്:​...

ക്ല​ബ് ലോ​ക​ക​പ്പ്:​ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ഫൈ​ന​ലി​ൽ

text_fields
bookmark_border
ക്ല​ബ് ലോ​ക​ക​പ്പ്:​ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ഫൈ​ന​ലി​ൽ
cancel

ദോഹ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​‍െൻറ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച് ജ​ര്‍മ​ന്‍ ക്ല​ബാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്ക്. ആ​ഫ്രി​ക്ക​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ അ​ല്‍ അ​ഹ്​​ലി​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രു​ടെ കു​തി​പ്പ്. ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി​യ സൂ​പ്പ​ര്‍താ​രം റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്​​സ്‌​കി​യു​ടെ മി​ക​വി​ലാ​ണ് ബ​യേ​ണി​‍െൻറ ജ​യം. ഈ​ജി​പ്​​ത്​ ലീ​ഗി​ലും ആ​ഫ്രി​ക്ക​ൻ ലീ​ഗി​ലു​മെ​ല്ലാ​മാ​യി 32 മ​ത്സ​ര​ങ്ങ​ള്‍ തോ​ല്‍ക്കാ​തെ കു​തി​ച്ച അ​ല്‍ അ​ഹ്​​ലി​യെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​​ ബ​യേ​ൺ മു​ട്ടു​കു​ത്തി​ച്ച​ത്. 17, 86 മി​നി​റ്റു​ക​ളി​ലാ​ണ്​ സൂ​പ്പ​ർ താ​രം ലെ​വ​ൻ​ഡോ​വ്​​സ്​​കി​യു​ടെ ഗോ​ളു​ക​ൾ. ഫൈ​ന​ലി​ല്‍ കോ​ൺ​ക​കാ​ഫ്​ ചാ​മ്പ്യ​ന്മാ​രാ​യ ടൈ​ഗേ​ഴ്‌​സി​നെ ബ​യേ​ണ്‍ നേ​രി​ടും.

ക്ല​ബ് ലോ​ക​ക​പ്പ് വി​ജ​യി​ച്ചാ​ല്‍ ബാ​ഴ്‌​സ​ലോ​ണ​ക്ക്​ ശേ​ഷം എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര ക്ല​ബ് കി​രീ​ട​ങ്ങ​ളും സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ടീം ​എ​ന്ന റെ​ക്കോ​ഡ് ബ​യേ​ണി​ന് സ്വ​ന്ത​മാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Club world cup
News Summary - Bayern beats Al Ahly 2-0 to reach Club World Cup final
Next Story