Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബാഴ്​സയിലെ മൂന്ന് മുതിർന്ന​ താരങ്ങൾ കൂടി ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറാണെന്ന്​​ പിക്വെ
cancel
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സയിലെ മൂന്ന്...

ബാഴ്​സയിലെ മൂന്ന് മുതിർന്ന​ താരങ്ങൾ കൂടി ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറാണെന്ന്​​ പിക്വെ

text_fields
bookmark_border

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്​ ബാഴ്​സലോണ ക്ലബ്​. അത്​ മറികടക്കാൻ താരങ്ങളോട്​ ശമ്പളം വെട്ടിക്കുറക്കാൻ ക്ലബ്​ ആവശ്യപ്പെട്ട വിവരവും ഇപ്പോൾ ഫുട്​ബാൾ ലോകത്ത്​ പരസ്യമാണ്​. സൂപ്പർതാരം മെസ്സി ക്ലബ്​ വിടാൻ കാരണമായതിന്​ പിന്നിലും ക്ലബ്ബിലെ ശമ്പള പ്രശ്​നം തന്നെയാണ്​. ശമ്പളം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട്​ ബാഴ്​സ അധികൃതർ ടീമംഗങ്ങളുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും തുടക്കത്തിൽ അതിന്​ സ്വമേധയാ മുന്നോട്ടുവന്ന താരം ജെറാർഡ്​ പിക്വെ മാത്രമായിരുന്നു.

എന്നാൽ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ക്ലബിനെ സഹായിക്കാൻ ബാഴ്​സയിലെ മൂന്ന്​ വെറ്ററൻ താരങ്ങൾ കൂടി ശമ്പളത്തിൽ കുറവ്​ വരുത്താൻ സമ്മതിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് പിക്വെ​. താൻ ഇതിനകം തന്നെ അത്​ അംഗീകരിച്ചിട്ടുണ്ടെങ്കിലും സഹതാരങ്ങളായ സെർജിയോ ബുസ്​കെറ്റ്​സും ജോർഡി ആൽബയും സെർജി റോബർ​േട്ടായും ഉടൻ തന്നെ അതിന്​ തയ്യാറാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി 34കാരനായ താരം വ്യക്​തമാക്കി. 'ഞങ്ങൾ നാല്​ പേരും ക്ലബ്ബി​െൻറ നായകൻമാരാണ്​..ഇൗ തീരുമാനത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു'. -പിക്വെ കൂട്ടിച്ചേർത്തു.

അതേസമയം, കുറഞ്ഞ വേതനത്തിൽ തുടരാൻ പിക്വെ സമ്മതിച്ചതോടെ മൂന്ന്​ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്​സക്ക്​ കഴിഞ്ഞിരുന്നു. സെർജിയോ അഗ്യൂറോ ഉൾപെടെ പ്രമുഖർ പുതുതായി ടീമിലെത്തിയവരിൽ പെടും. മൂന്ന്​ മുതിർന്ന താരങ്ങൾ കൂടി ശമ്പളം വെട്ടിക്കുറക്കൽ അംഗീകരിച്ചാൽ അത്​ ക്ലബ്ബിന്​ വലിയ ആശ്വാസം പകർന്നേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gerard PiqueFC Barcelona
News Summary - Barcelonas veteran players taking salary cuts to help club says Pique
Next Story