
ബാഴ്സ താരം കുട്ടീഞ്ഞോ
പരിക്ക്; ബാഴ്സ താരം കുട്ടീഞ്ഞോക്ക് മൂന്നു മാസം വിശ്രമം
text_fieldsഐബറിനെതിരായ ലാ ലിഗ മത്സരത്തിൽ ചൊവ്വാഴ്ച കാൽമുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയക്കു വിധേയനായ ബാഴ്സ താരം കുടീഞ്ഞോ മൂന്നു മാസം പുറത്ത്. പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്നതിനാലാണ് ബ്രസീലിയൻ താരത്തിന് നീണ്ട വിശ്രമം. കളിയിൽ ബാഴ്സ ഐബറിനെ 1-1ന് സമനിലയിൽ പിടിച്ചിരുന്നു.
റെക്കോഡ് തുകയായ 16 കോടി യൂറോ ചെലവിട്ട് ലിവർപൂളിൽനിന്ന് 2018ൽ ബാഴ്സലോണയിലെത്തിയ താരം പക്ഷേ, തിളങ്ങാനാകാതെ ഉഴറിയത് അഭ്യുഹങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെ, ചെറിയ ഇടവേളയിൽ ബയേൺ മ്യൂണിക്കിലെത്തി ടീമിനെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകമായി. ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയെ 8-2ന് ബയേൺ വീഴ്ത്തിയപ്പോൾ രണ്ടു ഗോളടിച്ച് താരം ജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
ഇതോടെ വീണ്ടും പഴയ തട്ടകത്തിൽ തിരിച്ചെത്തിയ കുടീഞ്ഞോ ഇതുവരെ ബാഴ്സക്കായി മൂന്നു ഗോൾ നേടിയിട്ടുണ്ട്. കുടീഞ്ഞോ കൂടി പോകുന്നതോടെ ബാഴ്സയുടെ സ്വപ്നങ്ങൾക്കുമേൽ കൂടുതൽ ഇരുൾ വീഴും. മുന്നേറ്റ നിരയിലെ അൻസു ഫാറ്റി, സഹതാരം ജെറാർഡ് പിക്വെ എന്നിവർ ഗുരുതര പരിക്കുകളോടെ നേരത്തെ വിശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
