Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ഞ്ചു​റി സ​മ​യ...

ഇ​ഞ്ചു​റി സ​മ​യ ഗോ​ളി​ൽ ബാ​ഴ്സ​ക്ക് ജ​യം

text_fields
bookmark_border
barcelona
cancel
camera_alt

ലെ​വ​ന്റെക്കെതിരെ​ ബാ​ഴ്സ​ലോ​ണ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ ലൂ​ക് ഡി ​യ​ങ്ങി​ന്റെ ആ​ഹ്ലാ​ദം

Listen to this Article

ബാ​ഴ്സ​ലോ​ണ: മൂ​ന്നു പെ​നാ​ൽ​റ്റി​ക​ൾ വ​ഴ​ങ്ങേ​ണ്ടി​വ​ന്നി​ട്ടും വി​ജ​യം കൈ​വി​ടാ​തെ ബാ​ഴ്സ​ലോ​ണ. സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ ലെ​വ​ന്റെ​യെ​യാ​ണ് ബാ​ഴ്സ 3-2ന് ​കീ​ഴ​ട​ക്കി​യ​ത്.

ഇ​ഞ്ചു​റി സ​മ​യ​ത്ത് ഡ​ച്ച് സ്ട്രൈ​ക്ക​ർ ലൂ​ക് ഡി ​യോ​ങ് ആ​ണ് ഹെ​ഡ​റി​ലൂ​ടെ വി​ജ​യ ഗോ​ൾ കു​റി​ച്ച​ത്. പി​യ​റി എം​റി​ക് ഒ​ബൂ​മ​യാ​ങ്ങി​ന്റെ​യും പെ​ഡ്രി​യു​ടെ​യും വ​ക​യാ​യി​രു​ന്നു മ​റ്റു ഗോ​ളു​ക​ൾ.

പെ​നാ​ൽ​റ്റി​ക​ളി​ൽ​നി​ന്ന് ജോ​സ് ലൂ​യി​സ് മൊ​റാ​ല​സും ഗോ​ൺ​സാ​ലോ മെ​ലേ​റോ​യു​മാ​ണ് ലെ​വ​ന്റെ​ക്കാ​യി സ്കോ​ർ ചെ​യ്ത​ത്. ആ​ദ്യ പെ​നാ​ൽ​റ്റി​ക്ക് തൊ​ട്ടു​പി​റ​കെ കി​ട്ടി​യ മ​റ്റൊ​രു സ്​​പോ​ട്ട് കി​ക്ക് റോ​ജ​ർ മാ​ർ​ട്ടി പാ​ഴാ​ക്കു​ക​യും ചെ​യ്തു.

ജ​യ​ത്തോ​ടെ 30 ക​ളി​ക​ളി​ൽ 60 പോ​യ​ന്റു​മാ​യി ബാ​ഴ്സ, റ​യ​ൽ മ​ഡ്രി​ഡി​ന് (31 മ​ത്സ​ര​ങ്ങ​ളി​ൽ 72 പോ​യ​ന്റ്) പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. 31 ക​ളി​ക​ളി​ൽ സെ​വി​യ്യ​ക്കും 60 പോ​യ​ന്റു​ണ്ടെ​ങ്കി​ലും ഗോ​ൾ​ശ​രാ​ശ​രി​യി​ൽ ബാ​ഴ്സ​യു​ടെ പി​റ​കി​ലാ​ണ്. അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡാ​ണ് (57) നാ​ലാം സ്ഥാ​ന​ത്ത്.

മി​ലാ​ന് സ​മ​നി​ല; ഇ​ന്റ​റി​ന് ജ​യം

റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ കി​രീ​ട​പ്പോ​ര് ക​ന​ക്കു​ന്നു. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള എ.​സി മി​ലാ​ൻ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സ​മ​നി​ല വ​ഴ​ങ്ങി​യ​പ്പോ​ൾ ര​ണ്ടാം ജ​യ​വു​മാ​യി ഇ​ന്റ​ർ മി​ലാ​ൻ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. തോ​ൽ​വി വ​ഴ​ങ്ങി​യ നാ​പോ​ളി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങു​ക​യും ചെ​യ്തു. വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യ യു​വ​ന്റ​സ് നാ​ലാം സ്ഥാ​നം നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു.

ടൊ​റീ​നോ​യാ​ണ് മി​ലാ​നെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. ഇ​ന്റ​ർ 2-0ത്തി​ന് വെ​റോ​ന​യെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. നി​കോ​ളോ ബ​രേ​ല്ല, എ​ഡി​ൻ സെ​ക്കോ എ​ന്നി​വ​രാ​ണ് സ്കോ​ർ ചെ​യ്ത​ത്. യു​വ​ന്റ​സ് 2-1ന് ​കാ​ഗ്ലി​യാ​രി​യെ തോ​ൽ​പി​ച്ചു.

യു​വെ​ക്കാ​യി മ​ത്യാ​സ് ഡി​ലി​റ്റും ഡു​സാ​ൻ വ്ലാ​ഹോ​വി​ചും കാ​ഗ്ലി​യാ​രി​ക്കു​വേ​ണ്ടി ജാ​വോ പെ​ഡ്രോ​യും ഗോ​ൾ നേ​ടി. ഫി​യ​റ​ന്റീ​ന​യാ​ണ് 3-2ന് ​നാ​പോ​ളി​യെ വീ​ഴ്ത്തി​യ​ത്. എ.​എ​സ് റോ​മ 2-1ന് ​സ​ലേ​ർ​നി​റ്റാ​ന​യെ​യും സ​സൗ​ളോ 2-1ന് ​അ​ത്‍ലാ​ന്റ​യെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Laligabarcelona
News Summary - Barcelona win in injury time
Next Story