പെനാൽറ്റി നഷ്ടപ്പെടുത്തി ലെവൻഡോസ്കി; ജയത്തോടെ ജെറാർഡ് പിക്വെയെ യാത്രയാക്കി ബാഴ്സ
text_fieldsസ്പാനിഷ് ലാ ലിഗയിൽ കരുത്തരായ ബാഴ്സക്ക് ജയം. സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സ അൽമേരിയയെ കീഴടക്കിയത്.
ജയത്തോടെ പ്രതിരോധ താരം ജെറാർഡ് പിക്വെ ക്ലബ് ഫുട്ബാളിൽനിന്ന് വിമരിച്ചു. 2008 മുതൽ ബാഴ്സക്കൊപ്പമുള്ള യാത്രയാണ് താരം അവസാനിപ്പിച്ചത്. ഉസ്മാന്‍ ഡെംബെലെ (48), ഫ്രാങ്ക് ഡി ജോങ് (62) എന്നിവരാണ് ബാഴ്സക്കുവേണ്ടി ഗോൾ നേടിയത്.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്ക് എടുത്ത റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് ലക്ഷ്യം കാണാനായില്ല. ജയത്തോടെ പോയന്‍റ് ടേബിളിൽ ബാഴ്സ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 12 മത്സരങ്ങളിൽനിന്നായി 11 ജയവും ഒരു തോൽവിയും ഒരു സമനിലയുമായി 34 പോയന്‍റാണുള്ളത്. രണ്ടാമതുള്ള റലയിലിന് 32 പോയന്‍റും.
മറ്റു മത്സരങ്ങളില്‍ ജിറോണ 2-1ന് അത്ലെറ്റിക്കൊ ബില്‍ബാവൊയെയും വയ്യഡോലിഡ് 2-1ന് എല്‍ചെയെയും ഒസാസുന 2-1ന് സെല്‍റ്റ വിഗൊയെയും തോല്‍പ്പിച്ചു.

