Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ: ബാഴ്സലോണക്ക്...

ലാ ലിഗ: ബാഴ്സലോണക്ക് തോൽവി

text_fields
bookmark_border
ലാ ലിഗ: ബാഴ്സലോണക്ക് തോൽവി
cancel
Listen to this Article

മഡ്രിഡ്: സ്പാനിഷ് ല ലിഗ കിരീടം തിരിച്ചുപിടിക്കാനുള്ള ബാഴ്സലോണയുടെ നേരിയ പ്രതീക്ഷപോലും അസ്തമിച്ചു. തരംതാഴ്ത്തൽ ഭീഷണിയിലുള്ള ദുർബലരായ കാഡിസിനോട് 1-0ത്തിന് തോറ്റതാണ് ചാവിയുടെ ടീമിന് തിരിച്ചടിയായത്. ഏഴു മത്സരങ്ങൾ ശേഷിക്കെ 75 പോയന്റുമായി മുമ്പിലുള്ള റയൽ മഡ്രിഡിനെക്കാൾ 15 പോയന്റ് പിറകിലാണ് രണ്ടാമതുള്ള ബാഴ്സ (60).

48ാം മിനിറ്റിൽ സ്ട്രൈക്കർ ലുകാസ് പെരസ് നേടിയ ഗോളിലായിരുന്നു കാഡിസിന്റെ വിജയം. സീസൺ തുടക്കത്തിലെ മങ്ങലിനുശേഷം തുടർ വിജയങ്ങളുമായി കയറിവരുകയായിരുന്ന ബാഴ്സക്ക് കനത്ത തിരിച്ചടിയായി ഈ അപ്രതീക്ഷിത തോൽവി. സ്വന്തം മൈതാനമായ നൂകാംപിൽ കാഡിസിനോട് ആദ്യമായാണ് ബാഴ്സ തോൽക്കുന്നത്.

Show Full Article
TAGS:Barcelona Cadiz la liga 
News Summary - Barcelona vs. Cadiz result: Xavi's Barca suffers latest upset loss at the Camp Nou
Next Story