'മെസ്സിയുമായി യാതൊരു പ്രശ്നവുമില്ല'; അമ്മാവേൻറയും മുൻ ഏജൻറിേൻറയും വാദം തള്ളി ഗ്രീസ്മാൻ
text_fieldsബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസ്സിയുമായി പ്രശ്നങ്ങളില്ലെന്ന് ബാഴ്സലോണ സ്ട്രൈക്കർ അേൻറായിൻ ഗ്രീസ്മാൻ. ബാഴ്സയിലെ മെസ്സിയുടെ ഭീകരവാഴ്ചക്കിടയിൽ ഗ്രീസ്മാെൻറ ജീവിതം ബുദ്ധിമുട്ടിലാണെന്ന് മുൻ ഏജൻറ് എറിക് ഓൽഹട്സ് ഈ മാസം അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെയാണ് താരത്തിെൻറ പ്രതികരണം. മെസ്സിയുടെ കീഴിൽ കളിക്കുവോളം ഗ്രീസ്മാന് ഒന്നും നേടാനാകില്ലെന്ന് താരത്തിെൻറ അമ്മാവനും പ്രതികരിച്ചിരുന്നു.
''എെൻറ ഏജൻറ് എെൻറ സഹോദരിയാണ്. അവളൊന്നും പറഞ്ഞിട്ടില്ല. എെൻറ മാതാപിതാക്കളും ഒന്നും പറഞ്ഞിട്ടില്ല. എറിക് (മുൻ ഏജൻറ്) ഒരു അഭിപ്രായം പറഞ്ഞത് എനിക്കും മെസ്സിക്കുമിടയിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പാട് തെറ്റിദ്ധാരണകളുണ്ടാക്കി. എനിക്ക് ഒരു പാട് ബഹുമാനമുണ്ടെന്ന് മെസ്സിക്കറിയാം. ഞാനദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിച്ചു.
എെൻറ അമ്മാവന് ഫുട്ബാളിനെക്കുറിച്ച് ഒന്നുമറിയില്ല. അവരുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മെസ്സിയോട് ഞാൻ പറഞ്ഞിട്ടുണ്ട്'' -ഗ്രീസ്മാൻ പ്രതികരിച്ചു.
ബാഴ്സലോണയിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം താനാണെന്ന തരത്തിലുള്ള പ്രതികരണങ്ങളിൽ മെസ്സി അസ്വസ്ഥനാണെന്നാണ് വിവരം.

