Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅവസരങ്ങൾ തുലച്ചു;...

അവസരങ്ങൾ തുലച്ചു; റയലിന്​ പിന്നാലെ ബാഴ്​സക്കും തോൽവി

text_fields
bookmark_border
അവസരങ്ങൾ തുലച്ചു; റയലിന്​ പിന്നാലെ ബാഴ്​സക്കും തോൽവി
cancel

മഡ്രിഡ്​: പിങ്ക്​നിറത്തിൽ ബാഴ്​സക്കും രാശിയില്ല. സ്​പാനിഷ്​ ലാലിഗയിൽ റയൽ മഡ്രിഡിന്​ പിന്നാലെ വമ്പൻമാരായ ബാഴ്​സലോണക്കും തോൽവി. ഗെറ്റാഫെക്കിരെ എതിരില്ലാത്ത ഒരുഗോളിനായിരുന്നു ബാഴ്​സയുടെ തോൽവി. പുതിയ കോച്ച്​ റൊണാൽഡ്​ കോമാ​െൻറ കീഴിൽ ടീമി​െൻറ ആദ്യ തോൽവിയാണിത്​.

ഗെറ്റാഫയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പന്ത്​ കൈവശം വെക്കുന്നതിൽ മികച്ചുനിന്നെങ്കിലും മൂർച്ചയുള്ള ആക്രമണം സൃഷ്​ടിക്കാൻ ബാഴ്​സക്കായില്ല. മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട്​ പോസ്​റ്റ്​ ബാറിൽ തട്ടിമടങ്ങിയപ്പോൾ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കേയുള്ള അവസരം അ​േൻറായിൻ ഗ്രീസ്​മാൻ പോസ്​റ്റിനുമുകളിലൂടെയും അടിച്ചുപാഴാക്കി.

56ാം മിനുറ്റിൽ ​ജേമി മാട്ട നേടിയ പെനൽറ്റി ഗോളിലാണ്​ ഗെറ്റാഫെ മുന്നിൽ കയറിയത്​. ​ഡെംബലെയയും പെട്രി​യേയും മാറ്റി കുടീന്യോയേയും ഫാത്തിയേയും കൊണ്ടുവന്നെങ്കിലും മാറ്റമുണ്ടാക്കാനായില്ല.അവസാന നിമിഷങ്ങളിൽ കിണഞ്ഞുശ്രമിച്ചെങ്കിലും ഗോളിലേക്ക്​ നിറ​യൊഴിക്കാൻ ബാഴ്​സക്കായില്ല. 2011 നവംബറിന്​ ശേഷം ആദ്യമായാണ്​ ബാഴ്​സക്കെതിരെ ഗെറ്റാഫെ വിജയം നേടുന്നത്​.

സ്വന്തം തട്ടകമായ സാൻറിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ രണ്ടാം ഡിവിഷനിൽ നിന്നും ലാലിയയിലേക്ക്​ യോഗ്യത നേടിയ കാഡിസ്​ റയൽ മഡ്രിഡിനെ അട്ടിമറിക്കുകയായിരുന്നു. 16ാം മിനുറ്റിൽ അ​േൻറാണി ലൊസാ​നൊ നേടിയ ഗോളിൽ മുനിലെത്തിയ കാഡിസിന്​ മറുപടി നൽകാൻ റയലിനായില്ല.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laligaGetafeFC Barcelona
Next Story