ലാലിഗ കിരീടം ഉറപ്പിച്ച് ബാഴ്‌സ; എൽ ക്ലാസിക്കോയിൽ റയലിന് വീണ്ടും തോൽവി
text_fieldsആദ്യ ഗോൾ നേടിയ മാർക്കസ് റാഷ്‌ഫോർഡ്
ബാഴ്‌സലോണ: സ്പാനിഷ് ഫുട്ബോളിലെ കരുത്തന്മാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും ക്യാമ്പ് നൗവിൽ നേർക്കുനേർ ഏറ്റുമുട്ടിയ എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെ ബാഴ്‌സ കിരീടം ഉറപ്പിച്ചു. വാശിയേറിയ മത്സരത്തിന്റെ ഏഴാം മിനുട്ടിൽ റയൽ മാഡ്രിഡ് പ്രതിരോധ താരം അന്റോണിയോ റൂഡിഗർ ബാഴ്‍സയുടെ മുന്നേറ്റക്കാരൻ ഫെറാൻ ടോറസിനെ പെനാൽട്ടി ബോക്‌സിന് വെളിയിൽ തള്ളിയിട്ടതിനെ തുടർന്ന് ലഭിച്ച ഫ്രീകിക്ക് പ്രതിരോധ നിരയെ മറികടന്ന് വലയിലെത്തിക്കാൻ മുന്നേറ്റക്കാരൻ മാർക്കസ് റാഷ്‌ഫോർഡിന് സാധിച്ചു. ഇതോടെ മത്സരം 10-ാം മിനുട്ടിലേക്ക് കടക്കും മുമ്പേ ആദ്യ ഗോൾ കണ്ടെത്താൻ ബാഴ്‌സക്ക് സാധിച്ചു.
ആദ്യ മിനുട്ടിലെ ഗോൾ റയലിനെ പ്രതിസന്ധിയിലാക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാൻ റയൽ നിരന്തരം ശ്രമിച്ചു. 17-ാം മിനുട്ടിൽ ഡാനി ഓൽമോയുടെ മികച്ച ഫ്ലിക്കിലൂടെ ഫെറാൻ ടോറസ് പന്ത് വലയിലെത്തിച്ചതോടെ ബാഴ്‌സ രണ്ടാം ഗോൾ കണ്ടെത്തി. തുടർന്ന് ആക്രമിച്ച് കളിച്ച റയൽ മാഡ്രിഡ്, ബാഴ്‌സ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 62-ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാം ബാഴ്‌സലോണയുടെ പ്രതിരോധം മറികടന്ന് പന്ത് വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്ലാഗ് ഉയർത്തി. ഇതോടെ മൂന്ന് മത്സരങ്ങൾ ബാക്കിനിർത്തിയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചിരിക്കുന്നത്. കിരീടം നേടിയാൽ ബാഴ്‌സയുടെ 29-ാം ലാ ലിഗ കിരീടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

