Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെംഫിസ് ഡീപെയെ കൈമാറി...

മെംഫിസ് ഡീപെയെ കൈമാറി ബാഴ്സ; താരം ഇനി അറ്റ്ലറ്റികോ ജഴ്സിയിൽ

text_fields
bookmark_border
മെംഫിസ് ഡീപെയെ കൈമാറി ബാഴ്സ; താരം ഇനി അറ്റ്ലറ്റികോ ജഴ്സിയിൽ
cancel

ഡച്ച് സ്ട്രൈക്കർ മെംഫിസ് ഡീപേയെ ടീം വിടാൻ അനുവദിച്ച് ബാഴ്സലോണ. 30 ലക്ഷം ഡോളറിന് 2025 വരെ ലാ ലിഗയിലെ അറ്റ്ലറ്റികോ മഡ്രിഡിനു വേണ്ടിയാകും താരം ഇനി ബൂട്ടണിയുക.

അടുത്തിടെയായി കറ്റാലൻമാർക്കൊപ്പം ആദ്യ ഇലവനിൽ ഇടം കണ്ടെത്താൻ വിഷമിച്ച ഡീപെ ടീം വിടുന്നുവെന്ന അഭ്യൂഹങ്ങൾ ശരിവെച്ചാണ് വ്യാഴാഴ്ച രാവിലെ വാർത്ത പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബറിൽ തുടക്ക് പരിക്കേറ്റ് വിശ്രമത്തിലായ ശേഷമാണ് ബാഴ്സ നിരയിൽ അവസരം കുറഞ്ഞത്. പിന്നീട് നാലു കളികളിൽ മാത്രമായിരുന്നു ഇറങ്ങിയത്. ഒരു ഗോളും നേടി.

നിലവിലെ ട്രാൻസ്ഫർ ജാലകം തുറക്കുന്നതിന് മുന്നേ താരം ടീം വിടാൻ താൽപര്യമറിയിച്ച് രംഗത്തുണ്ടായിരുന്നെങ്കിലും ബാഴ്സ ഉയർന്ന തുക ആവശ്യപ്പെട്ടതോടെ അറ്റ്ലറ്റികോ പിൻമാറി. പിന്നാലെ നടന്ന ഒത്തുതീർപുകൾക്കൊടുവിലാണ് ക്ലബുമാറ്റം.

ലിയോണിൽന്ന് 2021ലാണ് ഡീപെ ബാഴ്സയിലെത്തിയത്. കഴിഞ്ഞ സീസണിൽ 38 കളികളിൽ ക്ലബിനായി 13​ ഗോളുകൾ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Atletico MadridBarcelonaMemphis Depay
News Summary - Barcelona reaches deal to sell Memphis Depay to Atletico Madrid
Next Story