Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right20,687 അംഗങ്ങൾ...

20,687 അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തി; ബാഴ്​സലോണ പ്രസിഡൻറ്​ പുറത്തേക്ക്​

text_fields
bookmark_border
20,687 അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തി; ബാഴ്​സലോണ പ്രസിഡൻറ്​ പുറത്തേക്ക്​
cancel

ബാഴ്​സലോണ: അവിശ്വാസ വോ​ട്ടെടുപ്പിൽ 20,687 അംഗങ്ങൾ ഒപ്പുവെച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബാഴ്​സലോണ പ്രസിഡൻറ്​ ജോസഫ്​ മറിയ ബർതമ്യൂ രാജിവെക്കാനുള്ള സാധ്യതകൾ തെളിഞ്ഞു​. സെപ്​റ്റംബർ 17 വരെ മാത്രം 20,687 ക്ലബ്​ അംഗങ്ങളാണ്​ പ്രസിഡൻറിനെതിരെ ഒപ്പുവെച്ചതെന്ന്​ ഗോൾ ഡോട്ട്​ കോം റിപ്പോർട്ട്​ ചെയ്​തു.

ആകെ ക്ലബ്​ അംഗങ്ങളിൽ 10 ശതമാനം പേരെങ്കിലും ഒപ്പുവെച്ചാലാണ്​ പ്രസിഡൻറിനെതിരെയുള്ള അവിശ്വാസം നടപ്പാകുക. പത്തുശതമാനത്തിന്​ വേണ്ട 16,521 വോട്ടുകൾ ഇതിനോടകം തന്നെ പിന്നിട്ടുണ്ട്​. എന്നാൽ രേഖപ്പെടുത്തിയ പേരുകളെല്ലാം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ഉറപ്പാക്കിയ ശേഷമാകും തുടർനടപടികൾ ഉണ്ടാകുക.

ആഗസ്​റ്റ്​ മാസത്തിൽ ലയണൽ മെസ്സി ക്ലബ്​ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന്​ പിന്നാലെയാണ്​ ബെർതമ്യൂവിനെതിരെ ഒപ്പുശേഖരണം ആരംഭിച്ചത്​. മെസ്സിയും ബെർതമ്യൂവും തമ്മിലുള്ള അസ്വാരസ്യങ്ങൾ പലകുറി വാർത്തയായിരുന്നു.

എന്നാൽ മെസ്സിയുമായുള്ള സംഭവം മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്രമാണെന്നും വർഷങ്ങളായുള്ള കെടുകാര്യസ്ഥതക്കെതിരാണ്​ പരാതി നൽകിയതെന്നും പ്രസിഡൻറ്​ സ്ഥാനം കണ്ണുവെച്ചിട്ടുള്ള ജോർഡി ഫാറേ പ്രതികരിച്ചു. 1998ലും 2008ലും സമാനമായി ക്ലബ്​ പ്രസിഡൻറിനെ വോട്ടിങ്ങിലൂടെ പുറത്താക്കിയിട്ടുണ്ട്​.

സൂപ്പർതാരം ലയണൽ മെസ്സി ക്ലബ്​ വിടുന്നെന്ന റിപ്പോർട്ട്​ പുറത്തുവന്നതിന്​ പിന്നാലെ പ്രതിഷേധവുമായി ആരാധകർ ബാഴ്​സയുടെ ഹോം ഗ്രൗണ്ടായ നൂകാംപ്​ സ്​റ്റേഡിയത്തിന്​ മുമ്പിൽ അണി നിരന്നിരുന്നു. 'MessiSiBartoNo' അഥവാ മെസ്സി വേണം ക്ലബ്​ പ്രസിഡൻറ്​ ബാർതമ്യൂ വേണ്ട എന്നാണ്​ പ്രതിഷേധത്തിൽ പ്രധാനമായും ഉയർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiBartomeuFC Barcelona
Next Story