Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സെവിയ്യയെ എക്​സ്​ട്രാടൈമിൽ കടന്ന്​ ബാഴ്​സ കിങ്​സ്​ കപ്​ ഫൈനലിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightസെവിയ്യയെ...

സെവിയ്യയെ എക്​സ്​ട്രാടൈമിൽ കടന്ന്​ ബാഴ്​സ കിങ്​സ്​ കപ്​ ഫൈനലിൽ

text_fields
bookmark_border


ബാഴ്​സലോണ: ആദ്യ പാദത്തിൽ രണ്ടു ഗോളുകൾക്ക്​ വീണുപോയ ക്ഷീണം രണ്ടാം പാദത്തിന്‍റെ എക്​സ്​ട്രാ ടൈമിൽ തീർത്ത് കറ്റാലൻ കരുത്തരായ ബാഴ്​സലോണ​ കോപ ഡെൽ റെ ഫൈനലിൽ. ഉടനീളം നാടകീയത മുറ്റിനിന്ന രണ്ടാം പാദ മത്സരത്തിൽ മൂന്നു ഗോളുകൾ സെവിയ്യ വലയിൽ അടിച്ചുകയറ്റിയാണ്​ കാത്തിരുന്ന വമ്പൻ പോരാട്ടത്തിലേക്ക്​ മെസ്സി സംഘം ടിക്കറ്റെടുത്തത്​.

12ാം മിനിറ്റിൽ ഉസ്​മാനെ ഡെംബലെയാണ്​ ആദ്യ ഗോളുമായി ​ബാഴ്​സക്ക്​ തിരിച്ചുവരവിന്​ വഴി​യൊരുക്കിയത്​. ഇഞ്ചുറി സമയത്ത്​ പിക്വെ നേടിയ രണ്ടാം ഗോൾ ശരാശരി 2-2ൽ എത്തിച്ച​േതാടെ കളി എക്​സ്​ട്രാ ടൈമിലേക്ക്​. 95ാം മിനിറ്റിൽ ബ്രെത്​വെയ്​റ്റ്​ ഡൈവിങ്​ ഹെഡറിൽ നേടിയ ഗോൾ ബാഴ്​സ സ്വപ്​നങ്ങൾ കലാശപ്പോരിലെത്തിച്ചു. അതിനു മുമ്പ്​ സെവിയ്യക്കനുകൂലമായി ലഭിച്ച പെനാൽറ്റി ലുകാസ്​ ഒകാംപോസ്​ പാഴാക്കിയത്​ തിരിച്ചടിയായി.

റെക്കോഡായ 31ാം കിങ്​സ്​ കപ്​ കിരീടം ലക്ഷ്യമിടുന്ന ബാഴ്​സക്ക്​ അത്​ലറ്റിക്​ ബിൽബാവോ- ലെവാന്‍റെ മത്സരത്തിലെ വിജയികളാകും എതിരാളികൾ. ഒന്നാം പാദത്തിൽ ഇരു ടീമുകളും 1-1​ന്​ സമനിലയിൽ പിരിഞ്ഞിരുന്നു.

ബാഴ്​സ പ്രഡിഡന്‍റ്​ മരിയ ബർതോമ്യോ അറസ്റ്റിലാകുകയും നൗ കാമ്പിൽ റെയ്​ഡ്​ നടക്കുകയും ചെയ്​തതോടെ ബാഴ്​സ ക്യാമ്പിൽ സമ്മർദം സ്വാഭാവികമായിരുന്നുവെങ്കിലും ഒട്ടും പ്രകടമാക്കാതെയായിരുന്നു കരുത്തരായ സെവി​യ്യക്കെതി​രായ രണ്ടാം പാദ പോരാട്ടം. ഡെംബലെ നൽകിയ ഒരു ഗോൾ ലീഡ്​ തിരിച്ചുപിടിക്കാൻ ലഭിച്ച അവസരം സെവിയ്യ പനാൽറ്റി ഗോളാക്കി മാറ്റിയിരുന്നു​െവങ്കിൽ നഷ്​ടമാകുമായിരുന്നു. പക്ഷേ, അസാമാന്യ മിടുക്കോടെ ടെർ സ്​റ്റീഗൻ പെനാൽറ്റി കുത്തിയകറ്റിയതിനു പിന്നാലെ പിക്വെയുടെ രണ്ടാം ഗോളെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SevillaBarcelonaCopa del Rey semi-final
News Summary - Barcelona overturned a two-goal first-leg deficit as they beat 10-man Sevilla 3-0 after extra time in a Copa del Rey semi-final
Next Story