Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാ​ഴ്സ​ക്ക് തോ​ൽ​വി;...

ബാ​ഴ്സ​ക്ക് തോ​ൽ​വി; റ​യ​ൽ കി​രീ​ട​ത്തി​ന് തൊ​ട്ട​രി​കെ

text_fields
bookmark_border
barcelona spanish league
cancel
camera_alt

ബാ​ഴ്സ​ക്കെ​തി​രെ വി​ജ​യ ഗോ​ൾ നേ​ടി​യ റ​യോ വ​യ്യെ​കാ​നോ​യു​ടെ അ​ൽ​വാ​രോ ഗാ​ർ​ഷ്യ റി​വേ​ര​യു​ടെ ആ​ഹ്ലാ​ദം

Listen to this Article

മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലീ​ഗ​യി​ൽ മൂ​ന്നു ക​ളി​ക്കി​ടെ ബാ​ഴ്സ​ലോ​ണ​ക്ക് ര​ണ്ടാം തോ​ൽ​വി. റ​യോ വ​യ്യെ​കാ​നോ​യാ​ണ് 1-0ത്തി​ന് ബാ​ഴ്സ​യെ വീ​ഴ്ത്തി​യ​​ത്. ഏ​ഴാം മി​നി​റ്റി​ൽ അ​ൽ​വാ​രോ ഗാ​ർ​ഷ്യ റി​വേ​ര​യാ​ണ് റ​യോ വ​യ്യെ​കാ​നോ​യു​ടെ ഗോ​ൾ നേ​ടി​യ​ത്.

ര​ണ്ടാ​മ​തു​ള്ള ബാ​ഴ്സ തോ​റ്റ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള റ​യ​ൽ മ​ഡ്രി​ഡ് കി​രീ​ട​ത്തി​ന് തൊ​ട്ട​രി​കെ​യെ​ത്തി. 33 റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ റ​യ​ലി​ന് 78ഉം ​ബാ​ഴ്സ​ക്ക് 63ഉം ​പോ​യ​ന്റാ​ണു​ള്ള​ത്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു പോ​യ​ന്റ് കൂ​ടി നേ​ടി​യാ​ൽ റ​യ​ലി​ന് കി​രീ​ട​മ​ണി​യാം. ശ​നി​യാ​ഴ്ച എ​സ്പാ​ന്യോ​ളി​നെ​തി​രെ​യാ​ണ് റ​യ​ലി​ന്റെ അ​ടു​ത്ത ക​ളി.

സ്വ​ന്തം മൈ​താ​ന​മാ​യ നൂ​കാം​പി​ൽ ബാ​ഴ്സ​യു​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി​യാ​ണി​ത്. ക​ഴി​ഞ്ഞ റൗ​ണ്ടി​ൽ റ​യ​ൽ സോ​സി​ഡാ​ഡി​നെ തോ​ൽ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നു​മു​മ്പ് ലീ​ഗി​ൽ കാ​ഡി​സി​നോ​ടും യൂ​റോ​പ ലീ​ഗി​ൽ എ​യ്ൻ​ട്രാ​ക്ട് ഫ്രാ​ങ്ക്ഫു​ർ​ട്ടി​നോ​ടും സ്വ​ന്തം മൈ​താ​ന​ത്ത് ബാ​ഴ്സ തോ​ൽ​വി നേ​രി​ട്ടു.

​എ.​സി മി​ലാ​ന് ജ​യം; നാ​പോ​ളി​ക്ക് തോ​ൽ​വി

റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ ര​ണ്ടാ​മ​തു​ള്ള എ.​സി മി​ലാ​ൻ ജ​യി​ച്ച​പ്പോ​ൾ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ നാ​പോ​ളി തോ​റ്റു. മി​ലാ​ൻ 2-1ന് ​ലാ​സി​യോ​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്. മി​ലാ​നു​വേ​ണ്ടി ഒ​ലി​വ​ർ ജി​റൂ​ഡും സ​ന്ദ്രോ ടൊ​ണാ​ലി​യും സ്കോ​ർ ചെ​യ്ത​പ്പോ​ൾ ലാ​സി​യോ​യു​ടെ ഗോ​ൾ ചീ​റോ ഇ​മ്മൊ​ബി​ലെ​യു​ടെ വ​ക​യാ​യി​രു​ന്നു.

നാ​പോ​ളി 3-2ന് ​എം​പോ​ളി​യോ​ടാ​ണ് തോ​റ്റ​ത്. ഡ്രെ​യ്സ് മെ​ർ​ടെ​ൻ​സി​ന്റെ​യും ലോ​റ​ൻ​സോ ഇ​ൻ​സി​ന്യേ​യു​ടെ​യും ഗോ​ളു​ക​ളി​ൽ 2-0ത്തി​ന് മു​ന്നി​ട്ടു​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു നാ​പോ​ളി​യു​ടെ തോ​ൽ​വി.

80-ാം മി​നി​റ്റി​ൽ ലി​യാം ഹെ​​ൻ​ഡേ​ഴ്സ​ണും 83, 87 മി​നി​റ്റു​ക​ളി​ൽ ആ​​ന്ദ്രി​യ പി​ന​മോ​ണ്ടി​യു​മാ​ണ് എം​പോ​ളി​ക്കാ​യി സ്കോ​ർ ചെ​യ്ത​ത്. 74 പോ​യ​ന്റു​മാ​യി നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇ​ന്റ​ർ മി​ലാ​നാ​ണ് മു​ന്നി​ൽ. എ.​സി മി​ലാ​ൻ (72) ര​ണ്ടാ​മ​തും നാ​പോ​ളി (67) മൂ​ന്നാ​മ​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridLaligabarcelona
News Summary - Barcelona lose
Next Story