ആറ് വർഷത്തെ ഇടവേളക്ക് ശേഷം അവരെത്തി! തോറ്റിട്ടും യു.സി.എൽ സെമിയിൽ കയറി ബാഴ്സലോണ
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിയിൽ കടന്ന് ബാഴ്സലോണയും പി.എസ്.ജയും. രണ്ടാം പാദ ക്വാർട്ടറിൽ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ വിജയമാണ് ഇരുടീമുകൾക്കും സെമി പ്രവേശനത്തിന് സഹായകമായത്. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. എന്നാൽ ആദ്യ പാദത്തിലെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം സ്പാനിഷ് ക്ലബിന് തുണയായി.
രണ്ട് പാദങ്ങളിലുമായി 5-3 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചത്. ആറ് വർഷത്തിന് ശേഷമാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പ്രവേശനം നടത്തുന്നത്. ഡോർട്ട്മുണ്ടിനായി സെർഹൗ ഗുയ്‌റാസിയെ നേടിയ ഹാട്രിക് നേട്ടം ഇതോടെ പാഴായി.
2019ലാണ് ബാഴ്സലോണ അവസാനമായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കയറിയത്. അന്ന് ലിവർപൂളിനോട് ആദ്യ പാദത്തിൽ മൂന്ന് ഗോളിന് വിജയിച്ച കാറ്റാലൻസ് ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ 4-0ത്തിന് തോറ്റ് പുറത്തായി. ബാഴ്സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയഭേദമായ സെമിഫൈനലായിരുന്നു അത്.
അതേസമയം മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജി ആസ്റ്റൺ വില്ലയോട് തോറ്റത്. എന്നാൽ ആദ്യ പാദ ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ല പി.എസ്.ജിയെ തോൽപ്പിച്ചിരുന്നു. ഇതോടെ രണ്ട് പാദങ്ങളിലുമായി നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.