Begin typing your search above and press return to search.
exit_to_app
exit_to_app
ഇനിയും പഠിക്കാത്ത ബാഴ​്​സ; തിരിച്ചുവരാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ
cancel
Homechevron_rightSportschevron_rightFootballchevron_rightഇനിയും പഠിക്കാത്ത...

ഇനിയും പഠിക്കാത്ത ബാഴ​്​സ; തിരിച്ചുവരാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ

text_fields
bookmark_border

ഒരു വലിയ പതനത്തി​െൻറ അവസാനമായിരുന്നു ലിസ്​ബണിൽ ബയേൺ മ്യൂണിക്കിനെതിരെ ബാഴ്​സലോണയുടെ തോൽവി. മെസ്സിയെന്ന ഒറ്റയാനെ മാത്രം മുന്നിൽ നിർത്തി, മൂർച്ച കുറഞ്ഞ ടിക്കി-ടാക്ക ശൈലി ഒരു മാറ്റവുമില്ലാതെ കളിച്ച്​, യൂറോപ്പ്യൻ ഫുട്​ബാളിലെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാതിരുന്നതി​െൻറ പര്യവസാനം!


2014 ലോകകപ്പിന്​ സ്​കൊളാരിയെന്ന പരിശീലകൻ ഒരുക്കിയ ബ്രസീൽ ടീമിനോടാണ് ലിസ്​ബണിലെ ബാഴ്​സയെ ഉപമിക്കാനാവുന്നത്​. സ്വന്തം നാട്ടിലാണ്​ കളിയെന്ന ആനുകൂല്യം മുൻനിർത്തി നെയ്​മർ എന്ന യുവ താരത്തിൽ മാത്രം പ്രതീക്ഷയർപ്പിച്ച്​ മൂർച്ച കുറഞ്ഞ എതിരാളികളോട്​ കളിച്ച കാനറികൾക്ക്​ ഒടുവിൽ ഒരു പൂർണ ടീമിനോടു ഏറ്റുമു​ട്ടേണ്ടി വന്നപ്പോൾ, ടീമി​െൻറ മുഴുവൻ പോരായ്​മകളും പുറത്തായി. 7-1​െൻറ ആ തോൽവി ബ്രസീൽ ടീം അർഹിച്ചതും ജർമനിക്ക്​ അഹങ്കാരത്തോടെ ഏറ്റുപറയാനുമുള്ളതായിരുന്നു.

ജർമൻ പതിപ്പായ ബയേൺ മ്യൂണിക്കിന്​ മുന്നിൽ​ കഴിഞ്ഞ ദിവസം ​ബാഴ്​സലോണ 8-2ന്​ ചരിത്രത്തിലില്ലാത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ, അന്ന്​ ബ്രസീൽ ടീമിനുണ്ടായിരുന്ന എല്ലാ പോരായ്​മയും ഫുട്​ബാൾ പണ്ഡിറ്റുകൾ ഈ ബാഴ്​സ ടീമിലും കണ്ടു.

അന്ന്​ ബ്രസീൽ ടീമിനെ പുതുക്കിപ്പണിതപോലെ കാതലായ മാറ്റമുണ്ടായാലേ ബാഴ്​സക്ക്​ അടുത്ത സീസണിലെങ്കിലും തിരിച്ചുവരവുണ്ടാവൂ. കോച്ച്​ സെറ്റ്യയനെ മാറ്റിയതുകൊണ്ടു മാത്രമാവില്ല അത്​. തിരിച്ചുവരാൻ ബാഴ്​സക്ക്​ ചില മാറ്റങ്ങൾ അനിവാര്യമാണ്​.

*

പണം എറിയുന്നതിന് അനുസരിച്ച്​​ ഒന്നും തിരിച്ചു കിട്ടുന്നില്ലെന്നതാണ്​ മാനേജ്​മെൻറി​െൻറ അവസാന ട്രാസ്​ഫർ ലിസ്​റ്റ്​ പരിശോധിച്ചാൽ വ്യക്​തമാവുന്നത്​. 2017ൽ 222 മില്ല്യൺ യൂറോക്ക്​ നെയ്​മർ ക്ലബ്​ വിട്ടശേഷം ബാഴ്​സ എറിഞ്ഞ പണത്തിൽ പ്രധാനമായത്​ ഇങ്ങനെയാണ്​. ഉസ്​മാനെ ഡെംബലെ-105 മില്ല്യൺ യൂറോ, ​ഗ്രീസ്​മാൻ-120 മില്ല്യൺ യൂറോ, ഫ്രാങ്ക്​ ഡിജോങ് ​75 മില്ല്യൺ യൂറോ, പൗളീഞ്ഞോ-40 മില്ല്യൺ യൂറോ. ഇതിൽ ഡെംബലെയെ മാത്രമാണ്​ ബാഴ്​സക്ക്​ അൽപമെങ്കിലും പണം മുതലായത്​. വമ്പൻ താരങ്ങൾക്കായി പണമെറിയാതെ, ബുദ്ധിപരമായി ട്രാസ്​ഫർ വിപണിയിൽ മുന്നോട്ടുപോയില്ലെങ്കിൽ ബാഴ്​സക്ക്​ ഇനിയും പണികിട്ടും.

*

പെ​ട്ടെന്നുള്ള ഫലത്തിനായി യുവ താരങ്ങളെ ഉപയോഗപ്പെടുത്താതെ മുതിർന്ന താരങ്ങളിലായിരുന്നു ബാഴ്​സയുടെ കണ്ണ്​. അത്​ വിപരീത ഫലമുണ്ടാക്കി. ടീമിന്​ വയസ്സൻ പടയെന്ന പേരായി. 30 കടന്ന എട്ടു താരങ്ങളാണ്​ ബാഴ്​സയുടെ ആദ്യ ഇലവിൽ ഇടംപിടിക്കുന്നത്​.

*

33 പിന്നി​ട്ടെങ്കിലും ലയണൽ മെസ്സിയെന്ന ഇതിഹാസ താരത്തി​െൻറ കാലിലെ കളി ചോർന്നി​ട്ടില്ലെന്ന്​ പല മത്സരങ്ങളിൽ നിന്നും ഫുട്​ബാൾ ലോകം കണ്ടതാണ്​. എന്നാൽ, സീസണിൽ ഈ താരത്തി​െൻറ മികവ്​ ഉപയോഗപ്പെടുത്താൻ ബാഴ്​സക്ക്​ ആയില്ല. മെസ്സിയുടെ ക്രിയേറ്റീവ്​ ഫുട്​ബാളിനൊപ്പം ഓടാൻ ഒരു താരവും പുതിയതായി എത്തിയില്ലെന്നു വേണം പറയാൻ. നിർണായക മത്സരങ്ങളിൽ മെസ്സിയുടെ സമ്മർദ്ദം കുറക്കാൻ സുവാരസിനല്ലാതെ മറ്റൊരു താരത്തിനും ബാഴ്​സയിൽ കഴിയുന്നില്ല.

*

ദീർഘവീക്ഷണമില്ലാത്ത ക്ലബ്​ പ്രസിഡൻറുമാർ ടീമിനെ തകർക്കും. നിലവിലുള്ള ബാഴ്​സ പ്രസിഡൻറ്​ ജോസഫ്​ മാരിയ ബാർതോമോയിൽ ആരാധകർ തൃപ്​തരല്ല. ഇദ്ദേഹം നടത്തുന്ന പല ഇടപാടുകളും ക്ലബിന്​ ഒട്ടും ഉപകാരപ്പെടുന്നുമില്ല.

*

ബാഴ്​സയുടെ പഴകിയ ശൈലി മാറ്റിപ്പണിയാൻ ആവശ്യമായ ഒരു കോച്ചിനെയാണ്​ ബാഴ്​സക്ക്​ പ്രധാന ആവശ്യം. പുറത്താക്കപ്പെട്ട സെറ്റ്യയന്​ പകര മുൻ ടോട്ടൻഹാം കോച്ച്​ മൗറിസിയോ പൊച്ചെട്ടിനോയാണ്​ എത്താൻ സാധ്യത. മാസിമില്യാനോ അലെഗ്രി, റൊണാൾഡ്​ കീമാൻ, സാവി എന്നിവരെല്ലാം ബാഴ്​സ മാനേജ്​മെൻറി​െൻറ പരിഗണനയിലുള്ളവരാണ്​. ​ആരും വന്നാലും ബാഴ്​സയെ പുതിക്കിപ്പണിയുക എന്ന വെല്ലുവിളി ഏറ്റെടുക്കേണ്ടി വരും, തീർച്ച.

Show Full Article
TAGS:Barcelona football Lionel Messi 
Next Story