Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഴ്സ- അറ്റ്ലറ്റികോ മത്സരത്തിനിടെ ഗാലറിയെ ഞെട്ടിച്ച് ‘ഗുസ്തി’; രണ്ടു കാർഡിൽ അവസാനിപ്പിച്ച് റഫറി

text_fields
bookmark_border
ബാഴ്സ- അറ്റ്ലറ്റികോ മത്സരത്തിനിടെ ഗാലറിയെ ഞെട്ടിച്ച് ‘ഗുസ്തി’; രണ്ടു കാർഡിൽ അവസാനിപ്പിച്ച് റഫറി
cancel

ലാ ലിഗയിൽ റോബർട്ട് ലെവൻഡോവ്സ്കിയില്ലാതെയിറങ്ങിയ ​ബാഴ്സലോണക്ക് കടുപ്പമേറിയതായിരുന്നു അറ്റ്ലറ്റികോക്കെതിരായ മത്സരം. എന്നാൽ, ആദ്യ പകുതിയിൽ തന്നെ ഗോളടിച്ച് ഡെംബലെ ബാഴ്സ കാത്തിരുന്ന ജയത്തിലേക്ക് നിർണായക ചുവടു കുറിച്ചു. ഇതിന്റെ ബലത്തിൽ ടീം ജയിക്കുകയും ചെയ്തു. ഗോളുകൾ വിട്ടുനിന്ന രണ്ടാം പകുതിയിൽ പക്ഷേ, മെട്രോപോളിറ്റാനോ മൈതാനം ആവേശകരമായ ഗുസ്തിക്ക് സാക്ഷിയായി. ബാഴ്സ താരം ഫെറാൻ ടോറസും അറ്റ്ലറ്റികോയുടെ സ്റ്റീഫൻ സാവിചും തമ്മിലായിരുന്നു പെനാൽറ്റി ബോക്സിനരികെ ശരിക്കും അടിപിടി കൂടിയത്. ഫുട്ബാളിനിടെ കളി മാറിയത് കണ്ടുനിന്ന റഫറി വൈകാതെ ഇരുവർക്കും പുറത്തേക്ക് വഴി കാണിക്കുകയും ചെയ്തു.

ഇരുവരും തമ്മിൽ അടിപിടി കൂടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ ഏറ്റെടുത്ത് നിരവധി പേരാണ് എത്തിയത്. സെക്കൻഡുകൾ നീണ്ടുനിൽക്കുന്നതാണെങ്കിലും കാലിലെ മികവിന് മാറ്റുകൂട്ടുന്ന കൈക്കരുത്ത് ഇരുവരും പുറത്തെടുത്തത് ഗാലറിയെയും ഞെട്ടിച്ചു.

ആരു തുടങ്ങിയാലും ഫുട്ബാളിന്റെ ഭംഗിയെ അപായപ്പെടുത്തുന്നതായി നടപടിയെന്നായിരുന്നു പൊതുവായ വിമർശനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Barcelona, Atletico Stars Come To Blows In Intense La Liga Clash; Both Get Sent-off
Next Story