Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊണാൾഡീന്യോക്ക്​...

റൊണാൾഡീന്യോക്ക്​ മോചനം

text_fields
bookmark_border
റൊണാൾഡീന്യോക്ക്​ മോചനം
cancel

സാവോപോളോ: അഞ്ചു മാസത്തെ തടങ്കൽ ജീവിതത്തിനൊടുവിൽ ബ്രസീൽ ഇതിഹാസം റൊണാൾഡീന്യോ ജന്മനാട്ടിൽ. ​വ്യാജ പാസ്​പോർട്ട്​ ഉപ​േയാഗിച്ച്​ യാത്രചെയ്​ത കേസിൽ പരഗ്വേയിൽ അറസ്​റ്റിലായ താരത്തെ 173 ദിവസം നീണ്ട തടങ്കലിനൊടുവിൽ തിങ്കളാഴ്​ചയാണ്​ കോടതി വിട്ടയച്ചത്​. ചൊവ്വാഴ്​ച സ്വകാര്യ വിമാനത്തിൽ താരം ബ്രസീലിലേക്ക്​ പറന്നു.

കഴിഞ്ഞ മാർച്ച്​ ആറിനാണ്​ റൊണാൾഡീന്യോയും സഹോദരനും ഏജൻറുമായ റോബർടോ അസിസും പരഗ്വേയിൽ അറസ്​റ്റിലായത്​. വ്യാജ പാസ്​പോർട്ട്​​ ഉപയോഗിച്ചതിന്​ ഇരുവരെയും ഉടൻ ജയിലിലാക്കി. 32 ദിവസം അസുൻസിയോണിലെ ജയിലിൽ കഴിഞ്ഞ താരത്തെ പിന്നീട്​ ഹോട്ടലിലെ ഹൗസ്​ അറസ്​റ്റിലേക്ക്​ മാറ്റുകയായിരുന്നു.

16 ലക്ഷം ​േഡാളർ ജാമ്യത്തുക കെട്ടിവെച്ച ശേഷമാണ്​ ഹൗസ്​ അറസ്​റ്റ്​ അനുദവിച്ചത്​. പിന്നീട്​, മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ്​ മോചനം അനുവദിച്ചത്​. 90,000 ഡോളർ (67 ലക്ഷം രൂപ) പിഴ വിധിച്ചു. ഇൗ തുക ഏതെങ്കിലും സന്നദ്ധ സംഘടനക്ക്​ സംഭാവനയായി നൽകണം എന്ന ഉപാധിയോടെയാണ്​ മോചനം. സഹോദരൻ അസിസിക്കെതിരെ ബ്രസീലിൽ ക്രിമിനൽ നടപടി തുടരും. രണ്ടു വർഷത്തേക്ക് അദ്ദേഹത്തിന്​ രാജ്യം വിടാൻ അനുമതിയില്ല. ഒരു സ്വകാര്യ ചടങ്ങിൽ പ​െങ്കടുക്കാനായി ​പര​ഗ്വേയിലെത്തിയപ്പോഴാണ്​ ഇവർ അറസ്​റ്റിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrazilRonaldinho
News Summary - Barcelona and Brazil legend Ronaldinho released from Paraguay prison after five months
Next Story