ഗ്രീസ്മാന് മൂന്നാമത്തെ കുഞ്ഞ് പിറന്നു; മൂന്നു മക്കളും ജനിച്ചത് ഏപ്രിൽ എട്ടിന്!
text_fieldsപാരിസ്: ഫ്രാൻസിന്റെയും ബാഴ്സലോണയുടേയും സൂപ്പർ സ്ട്രൈക്കർ അേന്റായ്ൻ ഗ്രീസ്മാന് മൂന്നാമത്തെ കുഞ്ഞ് പിറഞ്ഞു. എല്ലാവരേയും അത്ഭുതപ്പെടുത്തിയാണ് കുഞ്ഞിന്റെ വരവ്. ഗ്രീസ്മാന്റെ മൂന്ന് കുട്ടികളും ജനിച്ചത് ഏപ്രിൽ എട്ടിനാണെന്നതാണ് കൗതുകമാകുന്നത്. അൽബ ഗ്രീസ്മാനെന്നാണ് പുതിയ കുഞ്ഞിന്റെ പേര്.
ഗ്രീസ്മാന്റെ ആദ്യ കുഞ്ഞ് 2016 ഏപ്രിൽ എട്ടിനും രണ്ടാമത്തെ കുഞ്ഞ് 2019 ഏപ്രിൽ എട്ടിനുമാണ് പിറന്നത്. ഇതേ ദിവസങ്ങളിലുള്ള ഗ്രീസ്മാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ശനിയാഴ്ച സ്പാനിഷ് ലാലിഗയിൽ നിർണായകമായ മത്സരത്തിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ നേരിടാനിറങ്ങുന്നതിനാൽ ഗ്രീസ്മാന് കുഞ്ഞിനോടൊപ്പം ചെലവഴിക്കാൻ മതിയായ സമയം കിട്ടിയിട്ടില്ല. റയലുമായി വിജയിച്ചാൽ ബാഴ്സക്ക് താൽകാലികമായെങ്കിലും പോയന്റ് പട്ടികയിൽ ഒന്നാമതെത്താനാകും.

