Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൂന്ന്​ താരങ്ങൾക്ക്​ പകരം ക്രിസ്റ്റ്യാനോ; സ്വപ്​ന നീക്കത്തിനൊരുങ്ങി ബാഴ്​സ പ്രസിഡൻറ്
cancel
Homechevron_rightSportschevron_rightFootballchevron_rightമൂന്ന്​ താരങ്ങൾക്ക്​...

മൂന്ന്​ താരങ്ങൾക്ക്​ പകരം ക്രിസ്റ്റ്യാനോ; സ്വപ്​ന നീക്കത്തിനൊരുങ്ങി ബാഴ്​സ പ്രസിഡൻറ്

text_fields
bookmark_border

സ്​പാനിഷ്​ വമ്പനായ ബാഴ്​സലോണയുടെ പ്രസിഡൻറ്​ ജോൺ ലാപോർട്ട ഒരു സ്വപ്​ന നീക്കത്തിനൊരുങ്ങുകയാണ്​. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്​ അദ്ദേഹം ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്​. പകരം ടീമിലെ മൂന്ന്​ താരങ്ങളെ നൽകാനും ലാപോർട്ട തയ്യാറാണ്​. സ്​പോർട്​സ്​കീഡയാണ്​ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ പുറത്തുവിട്ടിരിക്കുന്നത്​.

ഇൗ സമ്മറിൽ ഇതുവരെ, സെർജിയോ അഗ്യൂറോ, മെംഫിസ് ഡെപെ, എറിക് ഗാർസിയ എന്നീ താരങ്ങളെ ടീമിലെത്തിച്ച ബാഴ്​സ അടുത്തതായി റൊണാൾഡോയെ കൂടി നോട്ടമിടുന്നതായുള്ള വാർത്ത ആരാധകരെ ആവേശത്തിലാഴ്​ത്തിയിട്ടുണ്ട്​. മെസ്സിയും റൊണാൾഡോയും നയിക്കുന്ന ബാഴ്​സയുടെ മുന്നേറ്റ നിരയെ കുറിച്ച്​ അലോചിക്കു​േമ്പാൾ തന്നെ കോരിത്തരിക്കാത്ത ഫുട്​​ബാൾ പ്രേമികൾ ചുരുക്കമായിരിക്കും. അതേസമയം, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനുമുമ്പായി മൂന്നോ നാലോ കളിക്കാരെ കൂടി ബാഴ്‌സയിലേക്ക്​ എത്തിക്കുമെന്നും​ പ്രസിഡൻറ്​ ലാപോർട്ട വെളിപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoBarcelonaJoan Laporta
News Summary - Barca to offer three players in exchange for Cristiano Ronaldo
Next Story