
സ്കോട്ടിഷ് ലീഗിൽ ഇന്ത്യൻ താരം ബാലാ ദേവിയുടെ ഗംഭീര ലോങ് റേഞ്ച് ഗോൾ; വിഡിയോ വൈറൽ
text_fieldsഇന്ത്യൻ വനിതാ ഫുട്ബാളിലെ സ്റ്റാർ പ്ലെയർ ബാല ദേവിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. സ്കോട്ടിഷ് ക്ലബ്ബായ റെയിഞ്ചേഴ്സ് വുമൺസ് എഫ്.സി താരമായ ബാല ദേവി ടീമിന് വേണ്ടിയടിച്ച ഗോളാണ് വൈറലാകുന്നത്. അതൊരു സാധാരണ ഗോളായിരുന്നില്ല. സ്പാർട്ടൻസ് എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ 27 മീറ്റർ ദൂരെ നിന്നും ബാല ദേവി തൊടുത്തുവിട്ട ബോളാണ് ഗോളായി മാറിയത്. മത്സരത്തിെൻറ അവസാന നിമിഷത്തിൽ പിറന്ന ബാലദേവിയുടെ ഗോളോടെ അവസാനത്തെ സ്കോട്ടിഷ് വുമൺസ് പ്രീമിയർ ഗെയിമിൽ റെയിഞ്ചേഴ്സ് 5-0ത്തിന് വിജയം കൈവരിക്കുകയും ചെയ്തു.
എന്തായാലും ബാലാദേവിയുടെ കിടിലൻ ഗോളിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ കൈയ്യടിയാണ് നേടുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ റെയിഞ്ചേഴ്സ് ടീമിലെത്തിയ താരത്തിെൻറ ടീമിന് വേണ്ടിയുള്ള രണ്ടാമത്തെ ഗോൾ കൂടിയാണിത്. 2020 ഡിസംബറിൽ മതർവെൽ എഫ്.സിക്കെതിരെ റെയിഞ്ചേഴ്സ് 9-0 ത്തിന് ഗംഭീര വിജയം സ്വന്തമാക്കിയ മത്സരത്തിലായിരുന്നു ആദ്യ ഗോൾ.
